- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിൽ ഇനി വിദേശ ജോലിക്കാരുടെ കുടുംബാംഗങ്ങൾക്കും ജോലി!തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ശ്രദ്ധേയ നീക്കവുമായി കനേഡിയൻ സർക്കാർ ; ആശ്വാസമാകുക ഇന്ത്യൻ പ്രൊഫഷണലുകൾക്കടക്കമുള്ള വിദേശികൾക്ക്; ജനുവരി മുതൽ പ്രാബല്യത്തിൽ
ഒട്ടാവ: രാജ്യമനുഭവിക്കുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ശ്രദ്ധേയ നീക്കവുമായി കനേഡിയൻ സർക്കാർ.ഓപ്പൺ വർക്ക് പെർമിറ്റുള്ള വിദേശികളായ ജോലിക്കാരുടെ കുടുംബാംഗങ്ങൾക്കും രാജ്യത്ത് തൊഴിൽ ചെയ്യാൻ അനുമതി നൽകാൻ തീരുമാനം.2023 ജനുവരി മുതൽ ഇത് പ്രബല്യത്തിൽ വരും.ആയിരക്കണക്കിന് ഇന്ത്യക്കാർക്കും മറ്റ് വിദേശികൾക്കും പ്രയോജനപ്പെടുന്ന സുപ്രധാന തീരുമാനാണ് ഇത്.
കാനഡയിൽ വിവിധ തൊഴിൽ മേഖലകളിലായി നിരവധി ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി ടി ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ മന്ത്രി സീൻ ഫ്രേസർ താൽക്കാലിക വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് വർക്ക് പെർമിറ്റ് നീട്ടുന്നതായി പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്.
കാനഡ കുടുംബാംഗങ്ങൾക്കുള്ള വർക്ക് പെർമിറ്റ് വിപുലീകരിക്കുന്നു എന്നും 2023 മുതൽ അപേക്ഷകന്റെ ഭാര്യമാർക്കും കുട്ടികൾക്കും കാനഡയിൽ ജോലി ചെയ്യാൻ അർഹതയുണ്ടായിരിക്കും എന്ന് ഫ്രേസർ ട്വീറ്റ് ചെയ്തു. കാനഡയിലേക്ക് ഉള്ള പ്രധാന അപേക്ഷകനെ അനുഗമിക്കുന്ന കുടുംബാംഗങ്ങൾക്ക് വർക്ക് പെർമിറ്റിനുള്ള യോഗ്യത വിപുലീകരിക്കുന്നത് തൊഴിലുടമകൾക്ക് ആവശ്യമായ തൊഴിലാളികളെ കണ്ടെത്താൻ സഹായിക്കും എന്നും ഇതിലൂടെ തൊഴിൽ ക്ഷാമം പരിഹരിക്കാൻ സഹായിക്കും എന്നും സീൻ ഫ്രേസർ പത്രക്കുറിപ്പിൽ പറഞ്ഞു.
രാജ്യത്ത് ഉടനീളമുള്ള തൊഴിലുടമകൾ തൊഴിലാളികളുടെ അഭാവമാണ് തങ്ങളുടെ ഏറ്റവും വലിയ തിരിച്ചടി എന്ന് അറിയിച്ചിരുന്നു. നേരത്തെ, പ്രധാന അപേക്ഷകൻ ഉയർന്ന നൈപുണ്യമുള്ള തൊഴിലിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ മാത്രമേ കുടുംബാംഗങ്ങൾക്കും വർക്ക് പെർമിറ്റിന് അർഹതയുണ്ടായിരുന്നുള്ളൂ. എന്നാൽ പുതിയ നടപടിയിലൂടെ തൊഴിൽ വിടവ് നികത്താൻ ആവശ്യമായ തൊഴിലാളികളെ കണ്ടെത്താൻ തൊഴിലുടമകളെ സഹായിക്കും.
പുതിയ നയപ്രകാരം 2023 ജനുവരി മുതൽ ഓപ്പൺ വർക്ക് പെർമിറ്റുള്ള ജോലിക്കാരുടെ പങ്കാളികൾക്കും മക്കൾക്കും കാനഡയിൽ തൊഴിൽ ചെയ്യാൻ സാധിക്കുമെന്ന് മന്ത്രി ഷീൻ ഫ്രേസർ അറിയിച്ചു.തൽഫലമായി 200,000 വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് കാനഡയിൽ ജോലി ചെയ്യാൻ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങളെ ഒരുമിച്ച് നിർത്തുന്നതിലൂടെ തൊഴിലാളികളുടെ വൈകാരിക ക്ഷേമം, ശാരീരിക ആരോഗ്യം, സാമ്പത്തിക സ്ഥിരത എന്നിവ മെച്ചപ്പെടുത്താനാണ് കാനഡ ലക്ഷ്യമിടുന്നത്.
ഇത് തൊഴിലാളിക്ക് ജോലി സ്ഥലത്ത് ആത്മസംതൃപ്തിയോടെ ജോലി ചെയ്യാൻ സാധിക്കും എന്നും പ്രതീക്ഷിക്കുന്നു എന്ന് ഫ്രേസർ പറഞ്ഞു.തൊഴിൽ ദാതാക്കൾക്ക് അവർക്ക് ആവശ്യമുള്ള തൊഴിലാളികളെ ലഭ്യമാക്കാനും തൊഴിലാളി ക്ഷാമം പരിഹരിക്കാനും സാധിക്കുമെന്നും ഫ്രേസർ കൂട്ടിച്ചേർത്തു.
ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള ജോലി ചെയ്യുന്നവരുടെ പങ്കാളികൾക്ക് മാത്രമായിരുന്നു നേരത്തെ തൊഴിൽ ചെയ്യാൻ അനുമതി ഉണ്ടായിരുന്നത്.പുതിയ നടപടിയിലൂടെ രണ്ടുലക്ഷത്തിലേറെ തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് രാജ്യത്ത് ജോലി കണ്ടെത്താൻ സാധിക്കും. ഇന്ത്യൻ പ്രൊഫഷണലുകൾക്കടക്കം നിരവധി വിദേശികൾക്ക് ഇതോടെ ജോലി ലഭിക്കും.
ഇത് കാനഡയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികൾക്കും അവരുടെ തൊഴിലുടമകൾക്കും കൂടുതൽ അവസരം നൽകും. രണ്ടുവർഷത്തേക്കായിരിക്കും താത്കാലികമായി അനുമതി നൽകുക. വിജയകരമായ നടത്തിപ്പിനായി മൂന്ന് ഘട്ടങ്ങളിലായിട്ടായിരിക്കും നിർദ്ദേശം നടപ്പിലാക്കുക. കാനഡയിൽ വിദേശികൾക്ക് ഏത് തൊഴിലുടമയുടെ കീഴിലും ജോലി ചെയ്യാൻ അവസരം നൽകുന്നതാണ് ഓപ്പൺ വർക്ക് പെർമിറ്റ്.
മറുനാടന്‍ മലയാളി ബ്യൂറോ