- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബി ബിഗ് ടിക്കറ്റിൽ സമ്മാനങ്ങൾ വീണ്ടും മലയാളികളെ തേടിയെത്തുന്നു; 44 കോടിയുടെ സമ്മാനം ലഭിച്ചത് പ്രവാസി മലയാളിക്ക്; സമ്മാനം ലഭിച്ചത് ജബൽ അലിയിലെ കാർ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രദീപും 20 സുഹൃത്തുക്കളും ചേർന്നെടുത്ത ടിക്കറ്റിന്; ഷോക്കായി പോയെന്ന് പ്രദീപ്
അബുദാബി: അബുദബി ബിഗ് ടിക്കറ്റിന്റെ സമ്മാനങ്ങൾ നേടിയവരിൽ നിരവധി മലയാളികളുണ്ട്. ഇക്കൂട്ടത്തിലേക്ക് ഒരാൾ കൂടിയെത്തി. 44 കോടി രൂപ സ്വന്തമാക്കി മലയാളിയായ 24കാരനാണ്. ജബൽ അലിയിലെ കാർ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രദീപ് കെ. പിയാണ് ഈ ഭാഗ്യവാൻ. പ്രദീപും 20 സുഹൃത്തുക്കളും ചേർന്നെടുത്ത ടിക്കറ്റിനാണ് 20 മില്യൺ ദിർഹം (44 കോടിയിലേറെ രൂപ) സമ്മാനമായി ലഭിച്ചത്. 244ാം സീരീസ് നറുക്കെടുപ്പിലാണ് പ്രദീപിനെ തേടി ഭാഗ്യദേവത എത്തിയത്.
പ്രദീപ് എടുത്ത 064141 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കഴിഞ്ഞ കുറച്ച് കാലമായി സ്ഥിരമായി ടിക്കറ്റ് എടുക്കുമായിരുന്നു പ്രദീപ്. സെപ്റ്റംബർ 13നാണ് ഓൺലൈനായി ഇവർ ടിക്കറ്റെടുത്തത്. സമ്മാനത്തുക 20 പേരും പങ്കിട്ടെടുക്കും. അതേസമയം ഒന്നാം സമ്മാനം കിട്ടിയ വിവരമറിയിക്കാൻ അധികൃതർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ നൈറ്റ് ഡ്യൂട്ടിയിലാണെന്നായിരുന്നു പ്രദീപിന്റെ മറുപടി.
വിവരം അറിഞ്ഞപ്പോൾ വല്ലാത്ത ഷോക്കായിപ്പോയെന്നും വിശ്വസിക്കാനായില്ലെന്നും പിന്നീട് പ്രദീപ് പറഞ്ഞു. 7 മാസമായി പ്രദീപ് ദുബായിലെത്തിയിട്ട്. അപ്രതീക്ഷിതമായെത്തിയ ഭാഗ്യമായതുകൊണ്ടു തന്നെ ഈ തുക കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പ്രദീപ് പറഞ്ഞു. രണ്ടാം സമ്മാനമായ 1 മില്യൺ ദിർഹം ലഭിച്ചത് അബ്ദുൾ ഖാദർ ഡാനിഷ് എന്ന ഇന്ത്യക്കാരനാണെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
രണ്ടാം സമ്മാനവും ലഭിച്ചത് ഇന്ത്യക്കാരന് തന്നെയാണ്. 10 ലക്ഷം ദിർഹം ആണ് അബ്ദുൽ ഖാദർ ഡാനിഷ് സ്വന്തമാക്കിയത്. 252203 എന്ന ടിക്കറ്റ് നമ്പറിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനമായ 100,000 ദിർഹം സ്വന്തമാക്കിയതും ഇന്ത്യക്കാരൻ തന്നെയാണ്. 201861 എന്ന ടിക്കറ്റ് നമ്പറാണ് മൂന്നാം സമ്മാനം ലഭിച്ചത്. ആലമ്പറമ്പിൽ അബൂ ഷംസുദ്ദീനാണ് മൂന്നാം സമ്മാനം സ്വന്തമാക്കിയത്. 064378 എന്ന ടിക്കറ്റ് നമ്പറിൽ എത്തിയ ഇന്ത്യക്കാരൻ തന്നെയാണ് നാലാം സമ്മാനവും സ്വന്തമാക്കിയത്. മനോജ് മരിയ ജോസഫ് ഇരുത്തയം ആണ് നാലാം സമ്മാനം സ്വന്തമാക്കിയത്. 50,000 ദിർഹത്തിന്റെ സമ്മാനം സ്വന്തമാക്കിയത്.
നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനായി ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിലൂടെ ഓൺലൈനായോ ടിക്കറ്റ് വാങ്ങാം. അല്ലെങ്കിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അൽ ഐൻ വിമാനത്താവളക്കിലെയും ബിഗ് ടിക്കറ്റ് കൗണ്ടറുകൾ നിന്നും ടിക്കറ്റ് വാങ്ങാം. ടിക്കറ്റ് വിവരങ്ങൾ, നറുക്കെടുപ്പു ദിവസങ്ങൾ എന്നതിനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ എല്ലാം ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴി അധികൃതർ പുറത്തു വിടും.
മറുനാടന്‍ ഡെസ്‌ക്