- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോണി മറിഞ്ഞത് ഖൈറാൻ റിസേർട്ട് മേഖലയിലെ ഉല്ലാസയാത്രക്കിടെ; രക്ഷാപ്രവർത്തകരെത്തി ശ്രമിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല; കുവൈത്തിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ തോണി മറിഞ്ഞ് രണ്ട് മലയാളികൾ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ഖൈറാനിൽ വെള്ളിയാഴ്ച ആണ് അപകടം നടന്നത്. ചെറുതോണിയിൽ ഉല്ലാസയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.ഖൈറാൻ റിസേർട്ട് മേഖലയിലാണ് അപകടം നടന്നത്, ഉടൻ തന്നെ രക്ഷാപ്രവർത്തകരെത്തി രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂർ സ്വദേശിയായ സുകേഷ് വനാഡിൽ പുതിയവീട്( 44), പത്തനംതിട്ട മോഴശേരിയിൽ ജോസഫ് മത്തായി ( ടിജോ 29) എന്നിവരാണ് മരിച്ചത്.ലുലു എക്‌സ്‌ചേഞ്ച് കോപ്പറേറ്റ് മാനേജറാണ് സുകേഷ്, ലുലു എക്‌സ്‌ചേഞ്ചിലെ അക്കൗണ്ട് അസിസ്റ്റന്റ് മാനേജറാണ് ടിജോ. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.ആറ് മാസം മുമ്പാണ് ടിജോ വിവാഹിതനായത്. ഭാര്യയെ കുവൈത്തിലേക്ക് കൊണ്ടുവരാനിരിക്കെയായിരുന്നു അപകടം.
മറുനാടന്‍ മലയാളി ബ്യൂറോ