- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
കുവൈത്തിൽ തൊഴിലാളി ക്യാമ്പിൽ വൻ തീപിടിത്തം
മംഗഫ്: കുവൈത്തിലെ സ്വകാര്യ കമ്പനിയുടെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ചു. മംഖഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പിലാണ് തീപ്പിടിത്തമുണ്ടായത്. രണ്ടു മലയാളികളും തമിഴ്‌നാട് സ്വദേശിയും ഉത്തരേന്ത്യക്കാരനുമാണ് അഗ്നിബാധയിൽ മരിച്ചതെന്നാണ് റിപ്പോർട്ട്.
മലയാളികളടക്കം ഒട്ടേറെ പേർ താമസിക്കുന്ന ക്യാമ്പാണ് ഇത്. തീ പടർന്നതിനെത്തുടർന്ന് രക്ഷപ്പെടാനായി കെട്ടിടത്തിൽനിന്ന് ചാടിയവർക്ക് ഗുരുതരപരിക്കേറ്റു. അഗ്‌നിശമനസേനയും പൊലീസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പത്തോളം പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്. മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തിൽ ആളി പടരുകയായിരുന്നു. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പിൽ താമസിക്കുന്നത്. ഇതാണ് ആശങ്ക വർധിപ്പിക്കുന്നത്.
പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് നിരവധി പേർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ അദാൻ, ജാബിർ, ഫർവാനിയ ആശുപത്രികളിലേക്ക് മാറ്റി. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നത് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകളാണ്. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയും പരിക്കേറ്റിട്ടുണ്ട്.