- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിൽ മലയാളി യുവാവ് അന്തരിച്ചു; ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാർഡിയാക് അറസ്റ്റ് മൂലം മരണമടഞ്ഞത് കായംകുളം സ്വദേശിയായ 42 വയസുകാരൻ
ലണ്ടൻ: യുകെയിൽ മലയാളി യുവാവിന് അന്ത്യം. കെന്റിലെ മെയ്ഡ്സ്റ്റോണിൽ നിന്നാണ് മരണം എത്തിയത്. കായംകുളം സ്വദേശി ഫിലിപ്പ് സി രാജനാണ് മരിച്ചത്. പരേതന് 42 വയസായിരുന്നു.
ഇന്ന് രാവിലെയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫിലിപ്പിനെ തേടി മരണമെത്തിയത്. അസുഖബാധിതനായി മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രിയോടെ കാർഡിയാക് അറസ്റ്റ് വരികയും മരണം സംഭവിക്കുകയുമായിരുന്നു. ഭൗതിക ശരീരം മോർച്ചറിയിലേക്ക് മാറ്റിയതായാണ് ഹോസ്പിറ്റലിൽ നിന്ന് ലഭിക്കുന്ന വിവരം. സംസ്‌കാരം സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
പരേതൻ കാന്റർബറി മാർത്തോമാ ചർച്ച് ഇടവകാംഗമാണ്. ഭാര്യ ടെറി മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ ഫിസിയോളജിസ്റ്റ് ആണ്. മക്കൾ മാത്യു, സാറ. കായംകുളം ഇല്ലിപ്പാക്കുളം ചാതവന കുടുംബാംഗമാണ് ഫിലിപ്പ്സ്.
മറുനാടന് ഡെസ്ക്