- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
യുകെയിൽ ക്രിക്കറ്റ് കളിക്കവേ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു
ലണ്ടൻ: അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങി യുകെയിലെ മലയാളി യുവാവ്. ഹേസ്റ്റിങ്സിലെ മലയാളി യുവാവിനാണ് ദാരുണാന്ത്യം. പാലക്കാട് സ്വദേശിയായ സഞ്ജു സുകുമാരൻ (39) ആണ് മരണത്തിനു കീഴടങ്ങിയത്. തികച്ചും ആരോഗ്യവാനായിരുന്ന സഞ്ജു ഹൃദയാഘാതം മൂലമാണ് മരണത്തിന് കീഴടങ്ങിയത്. ഞെട്ടലോടെയാണ് സഞ്ജുവിന്റെ വിയോഗം സുഹൃത്തുക്കളും സഹപ്രവർത്തകരും അറിയുന്നത്. ഇന്നലെ രാവിലെയാണ് സഞ്ജുവിന്റെ മരണം സംഭവിച്ചത്.
സ്ഥിരമായി ക്രിക്കറ്റ് കളിക്കാൻ പോയിരുന്ന സഞ്ജു ഇന്നലെയും പതിവ് തെറ്റിച്ചിരുന്നില്ല. എന്നാൽ കളിച്ചു കൊണ്ടിരിക്കവെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട സഞ്ജു കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ എയർ ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബസമേതമായിരുന്നു സഞ്ജു ബെക്സിൽ ഓൺ സീയിൽ താമസിച്ചു വന്നിരുന്നത്. പത്തു വയസിൽ താഴെയുള്ള മൂന്നു മക്കളുണ്ടെന്നാണ് വിവരം.
നേരത്തെ അൻപതു കഴിഞ്ഞവരെയും അറുപതു കഴിഞ്ഞവരേയും തേടിയെത്തിയിരുന്ന ഹൃദയാഘാത വാർത്തകൾ ഇപ്പോൾ 30കൽലേക്കും 20കളിലേക്കും വരെ കടന്നു കഴിഞ്ഞു. സ്ഥിരമായി വ്യായാമം ചെയ്യുന്നവരെയും വർക്കൗട്ടുകൾ ചെയ്യുന്നവരെയും വരെ തേടി മരണം എത്തുന്ന വാർത്തകൾ ഇപ്പോൾ ഓരോ ദിവസവും വർധിച്ചു വരികയാണ്. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സഞ്ജു സുകുമാരന്റേത്.
പാലക്കാട് വാഴമ്പുറം കിണറുപടിയിൽ കച്ചവടം നടത്തുന്ന സുകുമാരന്റെ മകനാണ് സഞ്ജു. സഞ്ജുവിന്റെ വിയോഗം അറിഞ്ഞ് നാട്ടിലുള്ള മാതാപിതാക്കളും പ്രിയപ്പെട്ടവരും അതീവ ദുഃഖത്തിലാണ്.