- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ഓസ്ട്രേലിയയിൽ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു
സിഡ്നി: ഓസ്ട്രേലിയയിൽ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. സിഡ്നി ജോർദാൻ സ്പ്രിങ്സിൽ താമസിക്കുന്ന മിഷ ബാബു തോമസ് ആണ് മരിച്ചത്. പരേതയ്ക്ക് 40 വയസായിരുന്നു പ്രായം. തിരുവല്ല തോപ്പിൽ കളത്തിൽ ജിതിൻ ടി ജോർജിന്റെ ഭാര്യയാണ് മിഷ.
തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കൽ വീട്ടിൽ (വി.കെ.ആർ.ഡബ്ല്യൂ.എ - 112)ൽ ബാബു തോമസ് - ഇ.സി ത്രേസ്യ ദമ്പതികളുടെ മകളാണ്. ഇസബെല്ല (12), ബെഞ്ചമിൻ (8) എന്നിവരാണ് മക്കൾ.
ഓസ്ട്രേലിയയിൽ രജിസ്ട്രേഡ് നഴ്സായിരുന്നു. സംസ്കാരം പിന്നീട് നടക്കും.
Next Story