- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദോഹയിൽ കെട്ടിടം തകർന്ന് മലയാളി ഗായകൻ മരണപ്പെട്ടു; ഫൈസൽ കുപ്പായിയുടെ മൃതദേഹം കണ്ടെത്തിയത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും; ഓർമ്മയായത് ദോഹയിലെ സാംസ്‌കാരിക, കലാ വേദികളിൽ സജീവ സാന്നിധ്യമായിരുന്നു വ്യക്തിത്വം
ദോഹ: ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മലയാളി ഗായകൻ മരിച്ചു. മലപ്പുറം നിലമ്പൂർ ചന്തകുന്ന് പാറപ്പുറവൻ അബ്ദുസമദിന്റെ മകൻ ഫൈസൽ കുപ്പായി ആണ് മരിച്ചത്. 48 വയസായിരുന്നു. ഫൈസൽ താമസിച്ചിരുന്ന ദോഹയിലെ മൻസൂറയിലെ നാലു നില കെട്ടിടം തകർന്നു വീഴുകയായിരുന്നു.
ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടാകുന്നത്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനിടെ ഇന്നലെ രാത്രിയോടെയാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഫൈസലിന്റെ മൃതദേഹം ലഭിച്ചത്. ഹമദ് ജനറൽ ആശുപത്രി മോർച്ചറിയിലെത്തി ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. അപകടമുണ്ടായതിന് ശേഷം കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നലെ രാത്രിയോടെ മൃതദേഹം ലഭിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
ദോഹയിലെ സാംസ്‌കാരിക, കലാ വേദികളിൽ സജീവ സാന്നിധ്യമായിരുന്നു ഫൈസൽ. ഗായകൻ എന്ന നിലയിൽ മാത്രമല്ല ചിത്രകാരൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. ഖദീജയാണ് മാതാവ്. ഭാര്യ: റബീന. മക്കൾ: റന, നദ, ഫാബിൻ (മൂവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ഹാരിസ്, ഹസീന
മറുനാടന്‍ മലയാളി ബ്യൂറോ