- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ ജീവനെടുത്ത ക്രൂരത; ഷിക്കോഗോയിലെ വെടിവയ്പ്പിൽ അമൽ റെജിക്കെതിരെ കൊലക്കുറ്റം; സാമ്പത്തിക പ്രശ്നങ്ങൾ നേഴ്സിനെ പോയിന്റ് ബ്ലാങ്കിൽ വെടിവയ്ക്കാൻ കാരണം; മീരയ്ക്കായി പ്രാർത്ഥന തുടരുമ്പോൾ
കോട്ടയം: അമേരിക്കയിലെ ഷിക്കാഗോയിൽ ഉഴവൂർ സ്വദേശിനിക്ക് വെടിയേറ്റസംഭവത്തിൽ പ്രകോപനത്തിനുള്ള കാരണം അറിയില്ലെന്ന് ബന്ധുക്കൾ. ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്)-ലാലി ദമ്പതിമാരുടെ മകൾ മീര(32)യെയാണ് ഭർത്താവ് അമൽ റെജി ഷിക്കാഗോയിൽവെച്ച് വെടിവെച്ച് കൊല്ലാൻ ശ്രമിച്ചത്. ഗർഭിണിയായ മീര വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലാണ്. എന്നാൽ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നു. ഗർഭസ്ഥ ശിശുവിന്റെ മരണം അമേരിക്കൻ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അമൽ റെജിക്കെതിരെ കൊലക്കുറ്റവും അമേരിക്കൻ പൊലീസ് ചുമത്തി. ഗർഭസ്ഥ ശിശുവിനെ കൊന്ന കേസിലാണ് ഇത്. ഭാര്യയെ കൊല്ലാൻ ശ്രമിച്ചെന്ന കുറ്റവും ചുമത്തി. ഇതോടെ അമൽ റെജിക്ക് ആയുഷ് കാലം ജയിലിൽ കിടക്കേണ്ടി വരും. പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട് റെജി. സാമ്പത്തിക പ്രശ്‌നങ്ങലാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസും സ്ഥിരീകരിക്കുന്നു. മീര അപകടാവസ്ഥ തരണം ചെയ്യുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
മീര ഇലിനോയ് ലൂഥറൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മീരയുടെ മൂന്നാമത്തെ ശസ്ത്രക്രിയ പൂർത്തിയായി. രണ്ടു മാസം ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥശിശു ഗുരുതരമായ രക്തസ്രാവത്തെത്തുടർന്നാണ് മരിച്ചത്. മീരയെ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടിവെച്ചെന്നാണു കേസ്. കഴിഞ്ഞ ദിവസം ഷിക്കാഗോയിലെ ഒരു പള്ളിക്കു സമീപമാണു സംഭവം. 10 തവണ വെടിയുതിർത്തതായി തെളിഞ്ഞിട്ടുണ്ട്. മീരയുടെ കണ്ണിനും വാരിയെല്ലിനുമാണു വെടിയേറ്റത്. തൊട്ടടുത്തു നിന്നാണ് അമൽ വെടിയുതിർത്തത്. അമൽ അറസ്റ്റിലാണ്.
ദമ്പതിമാർക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്നും വെടിയേറ്റസംഭവത്തിന് പിന്നാലെയാണ് ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങളുള്ളതായി അറിയുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. ദമ്പതികൾക്കു മൂന്നു വയസ്സുള്ള ഒരു മകനുണ്ട്. ഒന്നര വർഷം മുൻപാണ് മീരയും ഭർത്താവും അമേരിക്കയിലേക്കു പോയത്. ''വെടിയേറ്റസംഭവത്തിന് പിന്നാലെയാണ് സാമ്പത്തികപ്രശ്നങ്ങളുണ്ടെന്ന് അറിയുന്നത്. ദമ്പതിമാർക്കിടയിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നത് ഇപ്പോഴും അറിയില്ല. കഴിഞ്ഞ ഡിസംബറിൽ ദമ്പതിമാർ നാട്ടിൽവന്നതാണ്. സന്തോഷത്തോടെയാണ് അവർ മടങ്ങിയത്'', മീരയുടെ ബന്ധുവായ എബ്രഹാം അവറാച്ചൻ പറഞ്ഞു.
അതിനിടെ, മീരയുടെ രണ്ട് സഹോദരന്മാരുടെ പേരുകൾ പറഞ്ഞാണ് പ്രതി വെടിയുതിർത്തതെന്ന് വിവരമുണ്ട്. ഇവർ കാരണം ജീവിതത്തിൽ സമാധാനം നഷ്ടമായെന്ന് ആരോപിച്ചുള്ള ഒരു വീഡിയോയും പ്രതി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് അമൽറെജിയും മീരയും അവസാനമായി നാട്ടിലെത്തിയത്. യുഎസ് സമയം തിങ്കളാഴ്ച രാത്രി 10.10ന് (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 9.40) ഷിക്കാഗോയിലെ ഒരു പള്ളിക്കു സമീപമാണു വെടിയൊച്ച ഉയർന്നത്.
മീരയും യുഎസിൽ തന്നെയുള്ള ഇരട്ട സഹോദരി മീനുവും നഴ്‌സുമാരാണ്. ഒന്നര വർഷം മുൻപാണ് മീരയും ഭർത്താവും യുഎസിലേക്കു പോയത്. ഈ സമയത്തു മകൻ ഡേവിഡ് നാട്ടിലുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തിയ മീരയും ഭർത്താവ് അമലും ഡേവിഡിനെയും കൂട്ടിയാണ് മടങ്ങിപ്പോയത്.
മറുനാടന് മലയാളി ബ്യൂറോ