- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളി മുറ്റത്ത് വച്ച് തീർത്തും അപ്രതീക്ഷിതമായി വെടിയുതിർത്തു; ഗർഭിണിയായ ഭാര്യയുടെ വയറ്റിലേക്ക് നിറയൊഴിച്ചത് പോയിന്റ് ബ്ലാങ്ക് അകലത്തിൽ നിന്നും; മീരയുടെ ശസ്ത്രക്രിയ വിജയകരം; ആരോഗ്യത്തിൽ ശുഭകരമായ പുരോഗതി; പ്രാർത്ഥനയുമായി ഉഴവൂരും ഷിക്കാഗോയും; അമൽ റെജി ഇനി അഴിക്കുള്ളിൽ
ഷിക്കാഗോ: അമേരിക്കയിൽ വെടിയേറ്റ ഗർഭിണിയായ മലയാളി യുവതിയുടെ നില അതീവ ഗുരുതരം. മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നത് പ്രതീക്ഷയാണ്. കോട്ടയം ഉഴവൂർ സ്വദേശിയായ മീരയ്ക്ക് നേരെ ഭർത്താവ് അമൽ റെജിയാണ് വെടിവെച്ചത്. രണ്ട് തവണയാണ് അമൽ റെജി മീരയ്ക്ക് നേരെ വെടിയുതിർത്തത്. മീരയുടെ കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടിയേറ്റത്. തൊട്ടടുത്ത് നിന്നാണ് അമൽ വെടിയുതിർത്തത്. ഏതാണ്ട് പോയിന്റ് ബ്ലാങ്കിൽ.
യുവതിയുടെ ആരോഗ്യനിലയിൽ ശുഭകരമായ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. ഷിക്കാഗോയ്ക്ക് സമീപമുള്ള ഒരു പള്ളിയുടെ മുറ്റത്ത് വെച്ച് ഇന്നലെ രാത്രി 10 മണിയോടെ സംഭവമുണ്ടായത്. ഉടനെ പൊലീസെത്തി ആംബുലൻസിൽ മീരയെ ആശുപത്രിയിൽ എത്തിച്ചു. വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായി. ഇതും ആശ്വാസമാണ്. കൃത്യ സമയത്ത് ചികിൽസ കിട്ടിയതാണ് ആരോഗ്യ നിലയിലെ പുരോഗതിക്ക് കാരണം.
അമലിന്റെ അറസ്റ്റും തുടർ നടപടികളും സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് പൊലീസ് നാളെ പുറത്തുവിടും. അമലിനെതിരായ തെളിവുകൾ അമേരിക്കൻ പൊലീസ് ശേഖരിച്ചു കഴിഞ്ഞു. ഇനി അമൽ പുറത്തു വരില്ലെന്നാണ് അമേരിക്കൻ പൊലീസ് നൽകുന്ന സൂചന. വ്യക്തമായ തെളിവകൾ കിട്ടിക്കഴിഞ്ഞു. കൊലപാതക ശ്രമത്തിനാകും കേസെടുക്കുക. തോക്ക് അടക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പൊലീസ് ഒന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കുടുംബ പ്രശ്‌നങ്ങളെ തുടർന്നായിരുന്നു ആക്രമണം. ഏറ്റുമാനൂർ സ്വദേശിയായ അമൽ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 32 കാരിയായ മീര ലൂതറന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് അടിയന്തര ശസ്ത്രക്രിയ ഇതിനകം നടത്തി. 2019 ലായിരുന്നു മീരയും അമലും തമ്മിലുള്ള വിവാഹം. ഇവർക്ക് മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയുണ്ട്. നിലവിൽ രണ്ട് മാസം ഗർഭിണിയാണ് മീര. സംഭവം അറിഞ്ഞ് ഷിക്കാഗോയിലെ മലയാളി സമൂഹം ആശുപത്രിയിൽ എത്തി. വലിയ ഞെട്ടലിലാണ് മലയാളികൾ.
മീരയുടെ നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കൾക്ക് ആദ്യം ലഭിച്ചിരുന്ന വിവരം. രക്തസ്രാവത്തിന്റെ ഉറവിടങ്ങളാണു ശസ്ത്രക്രിയയിൽ പ്രധാനമായും പരിശോധിച്ചതെന്നും ഇപ്പോൾ നിയന്ത്രണവിധേയമായെന്നുമാണു ഡോക്ടർമാർ പറയുന്നത്. ശ്വാസകോശത്തിനു ദോഷകരമായ എആർഡിഎസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്‌ട്രെസ് സിൻഡ്രോം) മീരയ്ക്കു ബാധിച്ചു. ഇതിനുള്ള മരുന്നുകൾ നൽകിത്തുടങ്ങി.
മരുന്നുകളോടു മീരയുടെ ശരീരം എങ്ങനെ പ്രതികരിക്കുമെന്നു നിരീക്ഷിക്കുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കിയതായി ബന്ധുക്കൾ പറഞ്ഞു. മീരയും ഇരട്ട സഹോദരി മീനുവും ഷിക്കാഗോയിൽ അടുത്തടുത്ത വീടുകളിലാണു താമസിക്കുന്നത്. മീരയും ഭർത്താവും തമ്മിൽ ഈ അടുത്ത കാലത്തായി കുടുംബ പ്രശ്നങ്ങൾ കൂടി. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് അമേരിക്കൻ പൊലീസും പറയുന്നത്.
അമൽ പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയ സ്റ്റാറ്റസ് പുറത്തുവന്നതോടെ കുടുംബ പ്രശ്നങ്ങളും പൊലീസ് കൂടുതൽ തിരിച്ചറിയുന്നു. അമൽ ഫോണിൽ ചിത്രീകരിച്ച വീഡിയോയിൽ, മീരയുടെ സഹോദരന്മാർ അവരുടെ ബന്ധത്തിൽ ഉരച്ചിലുണ്ടാക്കുന്നുവെന്ന് ആരോപിക്കുന്നു. എല്ലാ കാര്യത്തിലും അമേരിക്കൻ പൊലീസ് വിശദ അന്വേഷണം നടത്തും. പൊലീസിനോട് അമൽ റെജി കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ