- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ട് ശതമാനം ഇമാറത്തികളുണ്ടായിരിക്കണം ; വർഷം രണ്ട് ശതമാനമെന്ന നിരക്കിൽ സ്വദേശികളെ നിയമിക്കണം; സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിൽ കമ്പനികൾക്ക് വൻ ആനുകൂല്യങ്ങൾ; നിയമം ലംഘിച്ചാൽ കനത്ത പിഴയെന്നും മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്ന കമ്പനികൾക്ക് ആനുകൂല്യങ്ങളുമായി സർക്കാർ. സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്യും. പ്രതിവർഷം ആറു ശതമാനത്തിലേറെ സ്വദേശിവത്കരണം നടത്തുനന കമ്പനികളെ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അടുത്ത ജനുവരി ഒന്ന് മുതൽ അൻപതിലധികം ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ട് ശതമാനം ഇമാറത്തികളുണ്ടായിരിക്കണം എന്നാണ് നിയമം. വർഷം രണ്ട് ശതമാനമെന്ന നിരക്കിൽ സ്വദേശികളെ നിയമിക്കണം. ഇത് പാലിക്കാത്ത സ്ഥാപനങ്ങൾ പ്രതിമാസം ഒരു സ്വദേശി ജീവനക്കാരന് ആറായിരം ദിർഹം എന്ന നിരക്കിൽ പിഴയൊടുക്കണം.
സ്വദേശിവൽക്കരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെയും കടുത്ത നടപടി ഉണ്ടാകും.അമ്പതിലേറെ തൊഴിലാളികൾ ഉണ്ടായിട്ടും ഒരു സ്വദേശിയെ പോലും നിയമിക്കാൻ തയ്യാറാകാത്ത കമ്പനിക്ക് പ്രതിവർഷം 72,000 ദിർഹം വീതമായിരിക്കും ഈടാക്കുക.
51-100 തൊഴിലാളികളുള്ള സ്ഥാപനത്തിൽ രണ്ട് സ്വദേശികളെ നിയമിക്കണമെന്നാണ് വ്യവസ്ഥ. 101-150 ജീവനക്കാരുണ്ടെങ്കിൽ മൂന്ന് സ്വദേശികളെ നിയമിക്കണം. നാഫിസ് വഴിയാണ് സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം പൂർത്തിയാക്കുക. നിയമനം നൽകുന്ന സ്വദേശിക്ക് മന്ത്രാലയത്തിന്റെ വർക് പെർമിറ്റ് ഉണ്ടാവണം.
വേതന സുരക്ഷാ പദ്ധതിയായ ഡബ്ല്യൂപിഎസ് വഴിയാകണം വേതനം നൽകേണ്ടത്. രാജ്യത്തെ അംഗീകൃത പെൻഷൻ പദ്ധതിയിൽ സ്വദേശി രജിസ്റ്റർ ചെയ്യണം. എല്ലാ വ്യവസ്ഥകളും വ്യക്തമാക്കിയ തൊഴിൽ കരാർ കമ്പനിയും ഉദ്യോഗാർത്ഥിയും തമ്മിൽ രൂപ്പെടുത്തണം എന്നിങ്ങനെയുള്ള വ്യവസ്ഥകളും സ്വദേശികളെ നിയമിക്കുന്നതിനുണ്ട്.
സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികൾക്ക് 2023 ജനുവരി മുതലാണ് പിഴ ചുമത്തി തുടങ്ങുക. 2026ഓടെ സ്വദേശിവത്കരണം 10 ശതമാനം ആയി ഉയർത്താനും നിർദ്ദേശമുണ്ട്. സ്വദേശിവത്കരണ നിബന്ധന പാലിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ സേവന ഫീസിലെ ഇളവ് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. നിശ്ചിത പരിധിയിൽ നിന്നും മൂന്ന് മടങ്ങ് സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് ആനുകൂല്യങ്ങളുണ്ട്.
ഈ കമ്പനികളിലെ തൊഴിലാളി വർക്ക് പെർമിറ്റ് ഫീസ് 3,750 ദിർഹത്തിൽ നിന്ന് 250 ദിർഹമാക്കി കുറയ്ക്കും. സ്വദേശിവത്കരണ തോത് രണ്ട് മടങ്ങ് വർധിപ്പിക്കുന്ന കമ്പനിക്ക് 1200 ദിർഹവും പരിധി നടപ്പാക്കിയ കമ്പനിക്ക് 3450 ദിർഹവുമാണ് വർക് പെർമിറ്റ് ഫീസ്. ഈ കമ്പനികളിലെ സ്വദേശി, ജിസിസി പൗരന്മാരുടെ വർക്ക് പെർമിറ്റ് ഫീസ് ഒഴിവാക്കി നൽകും.
മറുനാടന് മലയാളി ബ്യൂറോ