- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ബ്രിട്ടനിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ട മഹോത്സവം;
മാഞ്ചസ്റ്റർ: യുകെയിലെ മുത്തപ്പൻ സേവ സമിതിയുടെയും സൗത്ത് ഇന്ത്യൻ ആർട്ട് & കൾച്ചറൽ സൊസൈറ്റിയും (എസ്ഐഎസിഎസ്), ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മുണിറ്റി (ജിഎംഎംഎച്ച്സി)യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂൺ 15 മുതൽ 23 വരെ ബ്രിട്ടനിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ട മഹോത്സവം നടത്തപ്പെടുന്നു. സൗത്താംപ്റ്റൺ, സ്വിണ്ടൻ, മാഞ്ചസ്റ്റർ, യോവിൽ എന്നീ യുകെയിലെ വിവിധ സ്ഥലങ്ങളിൽ ആണ് മുത്തപ്പൻ വെള്ളാട്ട മഹോത്സവം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തും നിരവധി സ്ഥലങ്ങളിൽ മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടി പ്രശസ്തനായ ജയൻ പെരുവണ്ണാനും സംഘവും ആണ് മുത്തപ്പൻ വെള്ളാട്ട ചടങ്ങിനായി യുകെയിലേക്ക് എത്തിച്ചേരുന്നത്.
അയ്യങ്കര ഇല്ലത്ത് വാഴുന്നവരുടെ പത്നി പാടികുറ്റി അന്തർജ്ജനത്തിന് അനുഗ്രഹമേകി മകനായി വന്ന് ഉച്ചനീചത്വങ്ങൾ അകറ്റി സകല അശരണരുടെയും ആതങ്കങ്ങൾ അകറ്റി ഭക്തരുടെ ദുഃഖങ്ങളും ദുരിതയാതനകളും കേട്ട് പരിഹാരമേകി അനുഗ്രഹങ്ങൾ ചൊരിഞ്ഞ് ത്രിലോകനാഥനായ മഹാദേവൻ പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ മുത്തപ്പനായി വിരാചിക്കുന്നു. ആദിദേവ സങ്കൽപ്പമായി കിരാതരൂപിയായ മഹാദേവൻ കുടികൊള്ളുന്ന അതിപ്രശസ്തമായ പറശ്ശിനിക്കടവ് മടപ്പുര ക്ഷേത്രത്തിൽ കെട്ടിയാടുന്ന മുത്തപ്പൻ വെള്ളാട്ടത്തിന്റെ എല്ലാ ആചാര അനുഷ്ഠാന ചടങ്ങുകളോടെയും ആയിരിക്കും ബ്രിട്ടനിലെ എല്ലാ ചടങ്ങുകളും നടക്കുക.
മനം നിറഞ്ഞ് വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന കിരാത അവതാരരൂപിയായ അഭീഷ്ട കാര്യസാധ്യ ദേവനായ പറശ്ശിനിക്കടവ് മുത്തപ്പന്റെ വെള്ളാട്ടം കാണാൻ എത്തുന്ന എല്ലാ വിശ്വാസികൾക്കും പറശ്ശിനിക്കടവ് മുത്തപ്പന്റെ സാന്നിധ്യം ഭക്തനിർഭരമായ അനുഭവം ആയിരിക്കും. പറശ്ശിനിക്കടവ് മടപ്പുര ക്ഷേത്രത്തിൽ നിന്ന് ആദ്യമായിട്ടാണ് യുകെയിൽ മുത്തപ്പൻ വെള്ളാട്ടം എത്തുന്നത്. വെള്ളാട്ടം മുത്തപ്പന്റെ എഴുന്നള്ളത്ത് ആണ് മുത്തപ്പന് തന്റെ ഭക്തരെ കാണണം എന്ന് തോന്നിയാൽ മാത്രമെ മുത്തപ്പൻ വെള്ളാട്ടം ആറാടി ഭക്തരുടെ അടുത്ത് എത്തു എന്നാണ് ആചാര്യ മൊഴി.
മഹാദേവന്റെ അനുഗ്രഹവും മുത്തപ്പന്റെ സാന്നിധ്യവും അനുഭവവേദ്യമാക്കാൻ ലഭിക്കുന്ന ഈ അവസരം എല്ലാ വിശ്വാസികളും പരമാവധി പ്രയോജനപ്പെടുത്തണം എന്നും മുത്തപ്പൻ സേവാ സമിതിയും സൗത്ത് ഇന്ത്യൻ ആർട്ട് & കൾച്ചറൽ സൊസൈറ്റിയും ഗ്രേറ്റർ മാൻഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയും അറിയിച്ചു.