- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആടുമെയ്‌ക്കൽ ജോലിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചയാളെ കുവൈത്തിൽ വെടിവെച്ചു കൊന്നു; തമിഴ്‌നാട് സ്വദേശിയെ വെടിവെച്ചു കൊന്നത് ഗാർഹിക വിസയിലെത്തിച്ച് നാലാം ദിവസം
കുവൈത്തിൽ ആടുമെയ്‌ക്കാൻ വിസമ്മതിച്ച തമിഴ്‌നാട് സ്വദേശിയായ യുവാവിനെ തൊഴിലുടമ വെടിവെച്ചു കൊന്നു. തിരുവാരൂർ സ്വദേശിയായ കൂതനല്ലൂർ താലൂക്കിലെ ലക്ഷ്മണങ്കുടിയിൽ നിന്നുള്ള മുത്തുകുമാരൻ (30) ആണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. വീട്ടുജോലിക്ക് എന്ന പേരിൽ എത്തിച്ച് നാലാം ദിവസമാണ് മുത്തുകുമാരൻ കൊല്ലപ്പെട്ടത്.
ആടുമെയ്‌ക്കൽ ജോലി നൽകി കബളിപ്പിച്ച കാര്യം അറിയിക്കാനും സഹായം തേടാനുമായി ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ ശ്രമിച്ചതോടെയാണു തൊഴിലുടമ പ്രകോപിതനായത്. മുത്തുകുമാരന്റെ നീക്കം മനസ്സിലാക്കിയ തൊഴിലുടമ തൊഴുത്തിനകത്തിരുന്ന എയർ റൈഫിൾ ഉപയോഗിച്ച് മർദിക്കുകയും തുടർന്നു വെടിവെച്ച് കൊല്ലുകയുമായിരുന്നെന്നാണു വിവരം. സബാഹ് അൽ അഹ്മദിലെ മരുഭൂമിയിലെ മസ്‌റയിലാണ് (ആടുകളെയും ഒട്ടകങ്ങളെയും പാർപ്പിക്കുന്ന ഇടം) മൃതദേഹം കണ്ടെത്തിയത്.
ഹൈദരാബാദ് ആസ്ഥാനമായ മാൻപവർ സ്ഥാപനമാണു ഭർത്താവിനെ വിദേശത്തേക്ക് അയച്ചതെന്ന് ഭാര്യ വിദ്യ മൊഴി നൽകി. 3നു കുവൈത്തിലേക്കു പോയ മുത്തുകുമാരനെ 7 മുതൽ ഫോണിൽ കിട്ടുന്നില്ലായിരുന്നു. 9നാണു മരണവാർത്ത കുടുംബാംഗങ്ങൾ അറിഞ്ഞത്. 2 മക്കളുണ്ട്.