- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിലെ മലയാളി വിദ്യാർത്ഥികൾക്കൊരു സന്തോഷ വാർത്ത; പഠനത്തോടൊപ്പം ഇനി കൂടുതൽ സമയം ജോലി ചെയ്യാം: കാമ്പസിന് പുറത്ത് ജോലി ചെയ്യാവുന്ന മണിക്കൂറുകളുടെ പരിധി എടുത്തു കളഞ്ഞ് സർക്കാർ
കാനഡയിലെ വിദ്യാർത്ഥികൾക്ക് ഇനി കൂടുതൽ സമയം ജോലി ചെയ്യാം. രാജ്യത്തെ തൊഴിൽ ക്ഷാമം പരിഹരിക്കാനായി വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാനുള്ള സമയ പരിധി എടുത്തു കളഞ്ഞു. വിദേശ വിദ്യാർത്ഥികൾക്ക് കാമ്പസിന് പുറത്ത് ജോലി ചെയ്യാവുന്ന മണിക്കൂറുകളുടെ എണ്ണം ആഴ്ചയിൽ 20 മണിക്കൂർ ആയിരുന്നു. എന്നാൽ ഇപ്പോൾ ഈ പരിധി എടുത്തുകളയുന്നതായി ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ അറിയിച്ചു.
കാനഡയിലെ തൊഴിൽ ഒഴിവുകളുടെ നിരക്ക് ജൂലൈയിൽ 5.4% ആയിരുന്നു, 2022 ഏപ്രിലിലെ ഏറ്റവും ഉയർന്ന 6.0%ൽ നിന്ന് ഇത് കുറഞ്ഞു. തൊഴിലുടമകൾക്ക് ജോലിക്കാരെ കണ്ടെത്താൻ കാനഡയിൽ ഇപ്പോഴും ബുദ്ധിമുട്ടു നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ നിലവിലുള്ള 20 മണിക്കൂർ 'തൊഴിൽ പരിധി' തങ്ങളെ ചൂഷണത്തിന് ഇരയാക്കുന്നുണ്ടെന്ന് വിദ്യാർത്ഥികൾക്കും പരാതിയുണ്ട്. കുത്തനെ ഉയരുന്ന ജീവിത ചെലവുകൾ നേരിടാൻ വിദ്യാർത്ഥികൾ കൂടുതൽ സമയം ജോലി ചെയ്യാൻ തയ്യാറായിരിക്കുന്ന സമയത്ത് തന്നെയാണ് 'ജോലി സമയ പരിധി' കാനേഡിയൻ സർക്കാർ മാറ്റിയത് എന്നത് വിദ്യാർത്ഥികൾക്കും ആശ്വാസമായിരിക്കുകയാണ്.
'കാനഡയിലെ മിക്കവാറും എല്ലാ കമ്മ്യൂണിറ്റികളിലും തൊഴിലാളികളേക്കാൾ കൂടുതൽ തൊഴിലവസരങ്ങളുണ്ട്,' ഫ്രേസർ മാധ്യമപ്രവർത്തകരോട് പറഞ്ഞു, ചില വിദേശ വിദ്യാർത്ഥികൾ സേവന ജോലികൾ ചെയ്യുമ്പോൾ, ചിലർക്ക് അവരുടെ പഠനമേഖലയിൽ തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നവംബർ 15 മുതൽ 2023 അവസാനം വരെ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്ന പുതിയ നയം മുഴുവൻ സമയവും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ബാധകമാകൂ', അദ്ദേഹം പറഞ്ഞു.