- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
66 കോടി ബിഗ് ലോട്ടറി അടിച്ച ആ ഭാഗ്യവാൻ മലയാളിയാണോ? ഷാർജയിൽ താമസിക്കുന്ന ഖാദർ ഹുസൈനു ലോട്ടറി അടിച്ച കാര്യം പറയാൻ വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല; ആ ഭാഗ്യവാനെ ഒരു നോക്ക് കാണാൻ കണ്ണും നട്ട് ലോട്ടറി പ്രേമികൾ
അബുദാബി: ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം കഴിഞ്ഞ ദിവസം നറുക്കെടുത്തപ്പോൾ ആ ഭാഗ്യം ലഭിച്ചത് മലയാളിക്കോ? ഖാദർ ഹുസൈൻ എന്നഭാഗ്യവാനെ അബുദാബി തേടുമ്പോൾ അതൊരു മലയാളിയാണെന്നാണ് ഏവരുടേയും കണക്കുകൂട്ടൽ. ഇന്നലെ രാത്രി നടന്ന സീരീസ് 246 നറുക്കെടുപ്പിൽ ഷാർജയിൽ താമസിക്കുന്ന ഖാദർ ഹുസൈൻ എന്നയാൾക്കാണ് 66 കോടിയിലേറെ രൂപ (30 ദശലക്ഷം ദിർഹം)യുടെ സമ്മാനം ലഭിച്ചത്.
എന്നാൽ, ഇദ്ദേഹത്തെ ഇതുവരെ ഫോണിലൂടെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. നവംബർ 6 ന് വാങ്ങിയ 206975 എന്ന നമ്പരാണ് ഖാദർ ഹുസൈന് ഭാഗ്യം കൊണ്ടുവന്നത്. തത്സമയ നറുക്കെടുപ്പ് പ്രഖ്യാപന വേളയിൽ ഇദ്ദേഹത്തെ ഫോണിൽ വിളിച്ചപ്പോൾ എടുത്തിരുന്നില്ല. ഇതോടെ ഈ ഭാഗ്യവാനെ കാണാനുള്ള കാത്തിരിപ്പിലാണ് അബുദാബി.
ജീവിതത്തെ മാറ്റിമറിച്ച വിജയത്തെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുന്നതിനുള്ള ശ്രമം ബിഗ് ടിക്കറ്റ് ടീം തുടരുമെന്ന് അറിയിച്ചു. ഇതേ നറുക്കെടുപ്പിൽ ഇന്ത്യക്കാരൻ തോമസ് ഒല്ലൂക്കാരന് 10 ലക്ഷം ദിർഹവും പ്രഭിജിത് സിങ്ങിന് ഒരു ലക്ഷം ദിർഹവും സമ്മാനം ലഭിച്ചു.