- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; വിജയനെ തേടി മരണം എത്തിത് മകളുടെ വിവാഹം നടത്താൻ ജനുവരി ഏഴിന് നാട്ടിൽ പോകാനിരിക്കെ
വോക്കിങ്ങ്: ബ്രിട്ടനിലെ വോക്കിങ്ങിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കുഞ്ഞിമംഗലം കണിയാൽ വീട്ടിൽ കെ. വിജയൻ(63) ആണ് അന്തരിച്ചത്. വോക്കിങിലെ ഒരു റസ്റ്ററന്റിൽ ഷെഫായിരുന്ന വിജയന് ജോലി ചെയ്തു കൊണ്ടിരിക്കവെ നെഞ്ചുവേദന അനുഭവപ്പെട്ടു. മൂന്ന് ദിവസം കഴിഞ്ഞ് പരിശോധനയ്ക്ക്ായി ആശുപത്രിയിൽ പോയെങ്കിലും മരണം സംഭവിച്ചു.
വർഷങ്ങൾക്ക് മുൻപ് യുകെയിൽ എത്തിയ വിജയൻ വോക്കിങ്ങിലെ ഗിൽഡ്‌ഫോർഡ് റോഡിലുള്ള ചെന്നൈ ദോശ റസ്റ്ററന്റിൽ ഷെഫായി ജോലി ചെയ്തു വരികയായിരുന്നു. മൂന്നു ദിവസം മുൻപ് ജോലി ചെയ്തുകൊണ്ടിരിക്കെ അനുഭവപ്പെട്ട നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പരിശോധനക്കായി പോയതായിരുന്നു വിജയൻ. ആശുപത്രിയിൽ വച്ച് സ്‌ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ആരോഗ്യ നില ഗുരുതരമായി. തുടർന്ന് എയർ ആംബുലൻസിൽ ലണ്ടൻ കിങ്സ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്റർ സൗകര്യം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടുത്ത മാസം മകളുടെ കല്ല്യാണം നടക്കാനിരിക്കെയാണ് വിജയന്റെ ആകസ്മിക മരണം. ജനുവരി 7നു നാട്ടിൽ പോകാനിരിക്കുക ആയിരുന്നു. ഫെബ്രുവരി 15 ന് തളിപ്പറമ്പ് കൂവേരി സ്വദേശിയുമായി ഇളയ മകളുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നാട്ടിൽ നടക്കുകയായിരുന്നു. കുടുംബാംഗങ്ങൾ നാട്ടിൽ ആയതിനാൽ സംസ്‌ക്കാരം പിന്നീട് നാട്ടിൽ നടക്കും. ഭാര്യ: ലളിത. മക്കൾ: കവിത, വിജിത. മരുമകൻ: രമിത്.