- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹീത്രൂവിൽ നിന്നും കൊച്ചിയിലേക്കും തിരിച്ചും പോകാൻ ബുക്ക് ചെയ്ത ടിക്കറ്റുകൾ കാൻസൽ ചെയ്തവർക്ക് ഗാറ്റ്‌വിക്കിൽ നിന്നും യാത്ര ചെയ്യാൻ സാധിച്ചേക്കും; ഇതുവരെ റീറൂട്ട് ചെയ്യാത്തവർക്കും റീഫണ്ട് വാങ്ങാത്തവർക്കും സാധ്യത; നിങ്ങളുടെ ബുക്കിങ് ഏജന്റിനെ ബന്ധപ്പെടൂ; ബ്രിട്ടീഷ് മലയാളികൾക്ക് ആശ്വാസം
നാട്ടിലേക്ക് വരുന്ന ബ്രിട്ടീഷ് മലയാളികൾക്ക് വലിയൊരു ആശ്വാസമായിരുന്നു ഹീത്രൂവിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ്. അതുകൊണ്ടു തന്നെ, ആ സർവ്വീസ് റദ്ദാക്കിയേക്കും എന്ന വാർത്ത ഏറെ ആശങ്കയോടെയായിരുന്നു യു കെ മലയാളികൾ സ്വീകരിച്ചത്. നിരവധി പേരായിരുന്നു വരുന്ന വേനൽക്കാലത്തേക്ക് ഈ സർവീസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
അതേസമയം, വിമാന സർവ്വീസ് റദ്ദാക്കുകയില്ലെന്നും റീഷേഡ്യുളിംഗിനായി തത്ക്കാലത്തേക്ക് മാത്രമാണ് റദ്ദാക്കിയിരിക്കുന്നതെന്നുമുള്ള വാർത്തയും വന്നിരുന്നു. ഏതായാലും ആശങ്ക അസ്ഥാനത്താവുകയാണ് എന്നാണ് ട്രാവൽ ഇൻഡസ്ട്രിയിൽ നിന്നുള്ള പുതിയ വാർത്തകൾ കാണിക്കുന്നത്. കൊച്ചിയിലേക്കുള്ളതും കൊച്ചിയിൽ നിന്നുള്ളതുമായ വിമാനങ്ങൾ ഇനി എത്തുക ഹീത്രൂവിനു പകർം ഗാറ്റ്‌വിക്കിലായിരിക്കും.
മാത്രമല്ല, വരുന്ന വേനൽക്കാലത്ത് ഹീത്രൂവിൽ നിന്നും കൊച്ചിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധിക തുക നൽകാതെ ഗാറ്റ്‌വിക്കിൽനിന്നും യാത്ര ചെയ്യാനാകുമെന്നും ട്രാവൽ ഇൻഡസ്ട്രിക്കുള്ളിലെ സ്രോതസ്സിൽ നിന്നും അറിയൻ കഴിയുന്നു എന്നാൽ, എയർ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
എന്നാൽ, ഇതിനോടകം തന്നെ യാത്ര മുംബൈ വഴിയോ ഡെൽഹി വഴിയോ മറ്റേതെങ്കിലും റൂട്ടിലൂടെയോ ആക്കിയവർക്ക് ഈ സൗകര്യം ലഭിക്കുകയില്ല. അതുപോലെ ടിക്കറ്റുകൾ റദ്ദാക്കിയവർക്കും ഇത് ലഭിക്കുകയില്ല. ഈ ആനുകൂല്യം ഉപയോഗിക്കണം എന്ന് ആഗ്രഹിക്കുന്നവർ വരുടേ ട്രാവൽ ഏജന്റുമായി ബന്ധപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരത്തിൽ അധിക തുക നൽകാതെ ഹീത്രൂവിൽ നിന്നുള്ള യാത്ര ഗാറ്റ്‌വിക്കിൽ നിന്നും ആക്കുവാൻ സാധിക്കുമോ എന്ന് അന്വേഷിക്കുക.
സാധ്യമങ്കിൽ അവർ വഴി തന്നെ അത് നേടിയെടുക്കുക. വ്യത്യസ്ത ടിക്കറ്റുകളുടെ നിബന്ധനകളും വ്യ്വസ്ഥകളും തീർത്തും വ്യത്യസ്തമായിരിക്കും. അതുകൊണ്ടു തന്നെ നിങ്ങളുടെ ട്രാവൽ ഏജന്റിന് മാത്രമെ ഇക്കാര്യത്തിൽ വ്യക്തത കൈവരുത്താൻ കഴിയുകയുള്ളു. നിങ്ങൾക്ക് അധിക തുക നൽകാതെ നിലവിലെടിക്കറ്റ് ഉപയോഗിച്ച് ഗാറ്റ്‌വിക്കിൽ നിന്നും യാത്ര ചെയ്യാൻ കഴിയുമോ എന്ന കാര്യവും അവർക്ക് മാത്രമെ സ്ഥിരീകരിക്കാൻ കഴിയുകയുള്ളു.
ട്രാവൽ ഇൻഡ്സ്ട്രിയിൽ നിന്നും പുറത്തു വരുന്ന ചില റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാർത്ത. എയർ ഇന്ത്യ ഇക്കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ ഗാറ്റ്‌വിക്കിൽ നിന്നുള്ള് കൊച്ചി വിമാനത്തിൽ ഇന്നലെ ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഇതോടെ മലയാളികളുടേത് ഉൾപ്പടെയുള്ള ട്രാവൽ ഏജൻസികൾക്ക് നല്ല ബിസിനസ്സ് അയി.
ഏതായാലും കൊച്ചിയിലേക്കുള്ള വിമാനത്തിന് നല്ല പ്രതികരണം ലഭിച്ചത് എയർ ഇന്ത്യയേയും ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്. പുതിയ ഷെഡ്യുളിൽ ഹീത്രൂവിലേക്ക് അഞ്ചും ഗാറ്റ്‌വിക്കിലേക്ക് 12 ഉം പുതിയ സർവീസുകളാണ് എയർ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ യു കെയിൽ എയർ ഇന്ത്യയുടെ സാന്നിദ്ധ്യം കൂടുതൽ ശക്തമാവുകയാണ്. ആഴ്‌ച്ചയിൽ 50 ൽ ഏറെ വിമാനങ്ങളാണ് പുതിയ ഷെഡ്യുൾ പ്രകാരം ഇന്ത്യയിൽ നിന്നും യു കെയിലേക്ക് ഉണ്ടാവുക.
മറുനാടന്‍ മലയാളി ബ്യൂറോ