ബ്രിട്ടനിലെ വിദേശ നഴ്സുമാരുടെ എണ്ണത്തിൽ അഭൂതപൂർവ്വമായ വർദ്ധനവ് ഉണ്ടായതയി റിപ്പോർട്ടുകൾ പറയുന്നു. നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2021 സെപ്റ്റംബർ മുതൽ 2022 സെപ്റ്റംബർ വരെ 24,000 വിദേശ നഴ്സുമാരാണ് ബ്രിട്ടനിൽ ജോലിക്ക് കയറിയിരിക്കുന്നത്. തൊട്ടും മുൻപത്തെ വർഷത്തേക്കാൾ 30 ശതമാനം വർദ്ധനവാണ് ഇക്കര്യത്തിൽ ഉണ്ടായിരിക്കുന്നത്.

ഇവിടെ എത്തിയിരിക്കുന്ന വിദേശ നഴ്സുമാരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നും ഉള്ളവരാണ്. അരോഗ്യ മേഖലയിലെ തൊഴിൽ സൈന്യത്തിന്റെ വലിയൊരു ഭാഗംവിദേശത്തു നിന്നെത്തുന്നവരാകുമ്പോൾ, സ്വദേശികളെ ഇക്കാര്യത്തിൽ പരിശീലനം നൽകി നിയമിക്കാൻ ശ്രമിക്കാത്തതിന്റെ അധർമ്മികതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

നഴ്സിങ് പരിശീലനം ആധുനിക വത്ക്കരിക്കാൻ എൻ എം സി

വിദേശ പരിശീലനം ലഭിച്ച നഴ്സുമാർ അധികമായി യു കെയിൽ എത്തിയ വാർത്തക്ക് ഒപ്പം തന്നെയാണ് യു കെയിലെ നഴ്സിങ് പരിശീലനത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ എൻ എം സി ഉദ്ദേശിക്കുന്നതായ വാർത്തയും പുറത്തു വരുന്ന്ത്. പഴയ യൂറോപ്യൻ രീതിയെ പിന്തള്ളി ഈ രംഗം കൂടുതൽ ആധുനിക വത്ക്കാരിക്കുവാനാണ് എൻ എം സി യുടെ ശ്രമം.

നഴ്സിങ് വിദ്യർത്ഥികൾക്ക് നിർബന്ധമയ 2,300 മണിക്കൂർ നേരത്തെ പരിശീലനത്തിന്റെ കാൽ ഭാഗം ഇനിമുതൽ സിമുലേറ്റഡ് പ്രാക്ടീസ് ആയി ചെയ്യാൻ കഴിയും. അതുപോലെ പ്രീ റെജിസ്ട്രേഷൻ കോഴ്സുകൾക്ക് പ്രവേശനത്തിനുള്ള മനദണ്ഡങ്ങളിലും ഇളവുകൾ വരുത്തും.