ലണ്ടൻ: ബ്രിട്ടനിലെ പ്രശസ്ത റിയാലിറ്റി ഗെയിം ഷോ ലവ് ഐലൻഡ് താരം കാശ് ക്രോസ്ലി ദുബായിൽ ജയിലിൽ അടയ്ക്കപ്പെട്ടതായ വാർത്തകൾ പുറത്തു വരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ടതാണ് അവർ ചെയ്തെന്ന് സംശയിക്കപ്പെറ്റുന്ന കുറ്റകൃത്യം. ദി സൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തായ്ലാൻഡിലേക്കുള്ള ഒരു ട്രാൻസിറ്റ് ഫ്ളൈറ്റിൽ, അബുദാബിയിൽ വച്ചാണ് റിയാലിറ്റി താരത്തെ പിടിച്ചതെന്നും സൺ റിപ്പോർട്ട് ചെയ്യുന്നു.

2020-ൽ കോവിഡ് കാലത്ത് യുണൈറ്റഡ് അറബ് എമേററ്റ്സിൽ ഒറ്റപ്പെട്ടുപോയ താരം വെളുത്ത ഒരു പൊടി ശ്വസിക്കുന്നതായ ഒരു ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരിക്കാം അറസ്റ്റ് എന്നാണ് സംശയിക്കുന്നത്. ഈ വീഡിയോയിൽ 27 കാരിയായ താരം ഒരു മേശമേൽ കമഴ്ന്നു കിടന്ന് വെളുത്ത പൊടി വലിച്ചെടുക്കുന്നതാണ് കാണുന്നത്. 2020-ൽ കാസ് ദുബായ് സന്ദർശിച്ചപ്പോൾ എടുത്തതാണ് ഈ വീഡിയോ എന്നാണ് മനസ്സിലാകുന്നത്.

ഈയാഴ്‌ച്ച അവർ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുൻപ് തന്നെ യു എ ഇ അധികൃതർ ഈ വീഡിയോയെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അതിനിടയിൽ, താൻ ചെയ്യുന്ന ചില സേവന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അവർ തായ്ലാൻഡിലേക്ക് യാത്ര തിരിച്ചത്.അ തിനിടയിലാണ് അവർ അറസ്റ്റിലാകുന്നതെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് സൺ റിപ്പോർട്ട് ചെയ്യുന്നു.

പൊലീസ് അന്വേഷിക്കുന്ന കേസിൽ ഉൾപ്പെട്ടതിനാലായിരുന്നു, ട്രാൻസിറ്റ് വിസയിൽ ആയിരുന്നിട്ടു കൂറി കാസ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഒരു ഈമെയിൽ സന്ദേശം അയയ്ക്കുവാൻ മാത്രമാണ് അറസ്റ്റിന് ശേഷം അവരെ അനുവദിച്ചത്. ഫോൺ ചെയ്യാൻ അനുവാദം നൽകിയിട്ടില്ല. അതേസമയം ഒരു ബ്രിട്ടീഷ് പൗര യുണൈറ്റഡ് അരബ് എമിരെറ്റ്സിൽ അറസ്റ്റിലായതിനെ തുടർന്ന് തദ്ദേശ ഭരണകൂടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.

2018-ലെ ഐ റ്റി വി 2 ഷോയിലൂടെ പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന താരം 2020-ൽ വീഡിയോ ചിത്രീകരിക്കുമ്പോൾ ചുറ്റും നിൽക്കുന്നവരെ കൂടി ശ്രദ്ധിക്കാതെയാണ് വെളുത്ത പൊടി ശ്വസിച്ചെടുക്കാൻ ശ്രമിക്കുന്നത്. കൈയിൽ ഒരു നോസ്ട്രിലും കാണാം. മയക്കു മരുന്നിനോറ്റ് തീരെ ഉദാരമനോഭാവം പുലർത്താത്ത നിയമങ്ങൾ ആണ് യു എ ഇയിൽ ഉള്ളത്. ചേരിയൊരു അളവിൽ ആണെങ്കിൽ പോലും മയക് മരുന്ന് പിടിച്ചെടുത്താൽ കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക.