- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
18 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള ബിരുദധാരിയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് രണ്ട് വർഷം ഇംഗ്ലണ്ടിൽ പോയി ജോലി ചെയ്യാം; ഫെബ്രുവരി 28 നും മാർച്ച് 2 നും ഇടയിൽ ഓൺലൈനിലൂടെ അപേക്ഷിക്കുക; ഇന്ത്യയ്ക്ക് വേണ്ടിയുള്ള ബ്രിട്ടന്റെ യംഗ് പ്രൊഫഷണൽ സ്കീമിനെ അറിയാം
നിങ്ങൾ ഒരു ഇന്ത്യാക്കാരനാണെങ്കിൽ, അതുപോലെ ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്‌കീം വിസക്ക് അർഹതയുണ്ടെങ്കിൽ 2023 ഫെബ്രുവരി 28 ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് 2.30 ന് ബാലറ്റ് ആരംഭിക്കുമ്പോൾ നിങ്ങള്ക്കും അതിൽ പങ്കെടുക്കാം. മാർച്ച് 2ന് ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 2.30 ന് അത് അവസാനിക്കുകയും ചെയ്യും. 18 വയസ്സിനും 20 വയസ്സിനും ഇടയിലുള്ള ഗ്രാഡ്വേറ്റ്, പോസ്റ്റ് ഗ്രാഡ്വേറ്റ് യോഗ്യതകൾ ഉള്ളവർക്കായിട്ടാണ് ഈ പദ്ധതി രൂപ കൽപന ചെയ്തിരിക്കുന്നത്.
ബാലറ്റിൽ പങ്കെടുക്കുന്നവരെ ക്രമരഹിതമായിട്ടായിരിക്കും തിരഞ്ഞെടുക്കുക.. നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ ഉടൻ തന്നെ വിസയ്ക്കുള്ള അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെടും. തിരഞ്ഞെടുക്കപ്പെടാത്തവർക്ക് ഈ കാലയളവിൽ വിസക്കായി അപേക്ഷ സമർപ്പിക്കാനാവില്ല. . ഈ പദ്ധതി വഴി എല്ലാ വർഷവും 3000 ഇന്ത്യാക്കാർക്ക് രണ്ടു വർഷത്തോളം ബ്രിട്ടനിൽ താമസിക്കാനും തൊഴിലെടുക്കാനും ഉള്ള അവസരം കൈവരും.
ബാലറ്റിൽ പ്രവേശിക്കുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത്, നിങ്ങളുടെ പേര്, ജനന തീയതി, പാസ്സ്പോർട്ട് വിശദാംശങ്ങൾ, പാസ്സ്പോർട്ടിന്റെ ഒരു സ്‌കാൻ ചെയ്ത കോപ്പി, ഫോൺ നമ്പർ, ഇമെയിൽ വിലാസം, എന്നിവ നൽകണം. ഇതിൽ പങ്കെടുക്കുന്നവരിൽ നിന്നും ക്രമരഹിതമായി ആളുകളെ തിരഞ്ഞെടുക്കും. നിങ്ങൾ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, ബാലറ്റ് ക്ലോസ് ചെയ്ത് രണ്ടാഴ്‌ച്ചക്കകം നിങ്ങൾക്ക് മെയിൽ വഴി അറിയിപ്പ് ലഭിക്കും.
തികച്ചും സൗജന്യമായി തന്നെ ബാലറ്റിൽ പങ്കെടുക്കാം. എന്നാൽ, 259 പൗണ്ട് മുടക്കി വിസക്ക് അപേക്ഷിക്കാൻ തയ്യാറുണ്ടെങ്കിൽ മാത്രമെ ഇതിൽ പങ്കെടുക്കാവൂ. മാത്രമല്ല, ബ്രിട്ടനിലെ നിങ്ങളുടെ വിദ്യാഭ്യാസം, താമസം തുടങ്ങിയ ചെലവുകൾക്കുള്ള സാമ്പത്തിക പിന്തുണയും നിങ്ങൾക്ക് ഉണ്ടാകണം. ഫെബ്രുവരിയിലെ ബാലറ്റിൽ 2400 വിസകളാണ് ലഭ്യമായിട്ടുള്ളത്. നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ വിസക്കായി അപേക്ഷിക്കാൻ ആവശ്യപ്പെടും.
തിരഞ്ഞെടുപ്പ് ഫലം അന്തിമമായിരിക്കും. അപ്പീൽ നൽകാനോ മറ്റൊ സാധിക്കുകയില്ല.. ഇത്തവണത്തെ ബാലറ്റിൽ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ അടുത്ത തവണയും, അർഹതയുണ്ടെങ്കിൽ നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. അടുത്ത ബാലറ്റ് നടക്കുക ജൂലായിൽ ആയിരിക്കും.
ഇതിൽ പങ്കെടുക്കാൻ നിങ്ങൾ 18 വയസ്സ് തികഞ്ഞ, എന്നാൽ 30 വയസ്സിൽ കവിയാത്ത ഇന്ത്യൻ പൗരനായിരിക്കണം. യു കെയിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കണം. ഗ്രാഡ്വേറ്റ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് യോഗ്യതയുണ്ടാകണം. അതുപോലെ യു കെയിൽ നിങ്ങളുടെ ചെലവുകൾക്കായി 2,530 പൗണ്ട് ബാങ്ക് സേവിങ്സും ഉണ്ടായിരിക്കണം. യൂത്ത് മൊബിലിറ്റി സ്‌കീം വിസയിൽ ഇതിനോടകം യു കെയിൽ എത്തിയവർക്ക് ഇതിനായി അപേക്ഷിക്കാനാവില്ല.
ബാലറ്റിൽ പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.gov.uk/guidance/india-young-professionals-scheme-visa-ballot-system?utm_medium=email&utm_campaign=govuk-notifications-topic&utm_source=2fc81c3a-9f45-4c7e-91a0-1f820cb92483&utm_content=immediately
മറുനാടന് ഡെസ്ക്