- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നുമകളുടെ ചേതനയറ്റ ശരീരം ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞ് മാതാപിതാക്കളും സഹോദരങ്ങളും; എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും: കയലയ്ക്ക് കണ്ണീരിൽ കുതിർന്ന യാാത്രാമൊഴി നൽകി യുകെ മലയാളികൾ
ലൂട്ടൻ: യുകെയിൽ പനിയെ തുടർന്ന് കുഴഞ്ഞു വീണു മരിച്ച മലയാളി വിദ്യാർത്ഥിനിയുടെ സംസ്‌കാരം നടത്തി. ബെഡ്‌ഫോഡ് ഷെയറിലെ ലൂട്ടൻ ഡൺസ്റ്റബിൾ സെന്ററിൽ വിവിയൻ ജേക്കബിന്റെ മകൾ കയല ജേക്കബിന്റെ (16) സംസ്‌കാരമാണ് സങ്കടക്കടലാലയി മാറിയത്. പൊന്നുമകളുടെ ചേതനയറ്റ ശരീരം ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞ മാതാപിതാക്കളും സഹോദരങ്ങളും കൂടി നിന്നവരിലെല്ലാം നൊമ്പരക്കാഴ്ചയായി. ആരെയും കണ്ണീരണിയിക്കുന്നതായിരുന്നു ആ കുടുംബത്തിന്റെ വേദന.
ലൂട്ടൻ ഹോളി ഗോസ്റ്റ് കതോലിക് പള്ളിയിൽ പൊതുദർശനവും തുടർന്ന് 4.15 ന് ലൂട്ടൻ വാലി സെമിട്രിയിൽ സംസ്‌കാരവും നടത്തി. സംസ്‌കാര ചടങ്ങിൽ മലയാളികളും സുഹൃത്തുക്കളായ ബ്രിട്ടീഷുകാരും അടക്കം നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. സംസ്‌കാര ചടങ്ങുകൾക്ക് സിറോ മലബാർ സഭാ വൈദീകനായ ഫാ. അനീഷ് തോമസ് നേതൃത്വം നൽകി. കയലയുടെ പിതൃ സഹോദരങ്ങളായ വിൻസി (കാനഡ), വിന്ധ്യ (യുഎസ്എ) എന്നിവരുൾപ്പടെ നിരവധി ബന്ധുക്കൾ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
കയലയുടെ മാതാവ് വൈഷ്ണവി, സഹോദരങ്ങളായ നൈതൻ, വില്ല്യം എന്നിവരെ അശ്വസിപ്പിക്കാൻ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തവർ ഏറെ പ്രയാസപ്പെടുന്ന കാഴ്ച നൊമ്പരമുണർത്തി. ബ്രട്ടീഷുകാരും മലയാളികളും ഉൾപ്പെടുന്ന കുടുബ സുഹൃത്തുക്കളും കയലയെ അവസാനമായി ഒരു നോക്കു കാണാനും മാതാപിതാക്കളെയും സഹോദരങ്ങളെയും അശ്വസിപ്പിക്കാനും എത്തിയിരുന്നു.
ഈ മാസം ആദ്യമാണ് കയല മരണപ്പെടുന്നത്. ഒരാഴ്ചയായി പനിയെ തുടർന്നുള്ള അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന കയലക്ക് പ്രാഥമിക ചികിത്സകൾ നൽകിയിരുന്നെങ്കിലും ഫെബ്രുവരി രണ്ടിനു വൈകിട്ട് നാലു മണിയോടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ലൂട്ടനിൽ താമസമാക്കിയ തൊടുപുഴ സ്വദേശികളാണ് കയലയുടെ മാതാപിതാക്കൾ.