- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റുഡന്റ് വിസ എടുത്തത് ജനുവരിയിൽ തുടങ്ങുന്ന കോഴ്സിന്; യു കെയിൽ എത്തിയത് ഒക്ടോബറിലെ കോഴ്സിനെന്ന് പറഞ്ഞ് നേരത്തെ; പാക്കിസ്ഥാനിൽ നിന്നെത്തിയ വിദ്യാർത്ഥിയെ വിസ റദ്ദാക്കി നാടുകടത്തിയ വാർത്തയുടെ ഞെട്ടൽ മാറാതെ മലയാളികളും
ലണ്ടൻ: യു കെ യിൽ കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാകുന്നു എന്നതിന്റെ തെളിവായി സ്റ്റുഡന്റ് വിസയിൽ എത്തിയ പാക്കിസ്ഥാനി വിദ്യാർത്ഥിയെ നാടുകടത്തിയ സംഭവം പുറത്തു വന്നു. വിസയിൽ പരാമർശിച്ചിരിക്കുന്ന കോഴ്സ് തുടങ്ങുന്ന സമയത്തിനും വളരെ മുൻപെ യു കെയിൽ എത്തി എന്നതാണ് ഈ വിദ്യാർത്ഥി ചെയ്ത കുറ്റം. കോഴ്സ് തുടങ്ങുന്നതിനു രണ്ടു മാസം മുൻപേ വിദ്യാർത്ഥി യു കെയിൽ എത്തിച്ചേർന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
റസീഖ് അസീസ് എന്ന വിദ്യാർത്ഥിയോട് യൂണിവേഴ്സിറ്റി ഓഫ് ലോ ആവശ്യപ്പെട്ടത് 2023 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സിനായി 2022 ഒക്ടോബറിൽ എത്തിച്ചേരണം എന്നായിരുന്നു. ഇതനുസരിച്ച് യൂണിവേഴ്സിറ്റിയുടെ ബിർമ്മിങ്ഹാം കാമ്പസിൽ ഹാജരായ റസീഖിന് പരിശോധനകൾക്ക് ശേഷം സ്റ്റുഡന്റ് കാർഡ് നൽകുകയും, ജനുവരി മുതൽ ഇയാൾ ക്ലാസ്സിൽ പോകാൻ ആരംഭിക്കുകയും ചെയ്തു.
തൊട്ടടുത്ത മാസം മറ്റൊരു കാര്യവുമായി ബന്ധപ്പെട്ട് ഇന്റർനാഷണൽ അഡ്‌മിഷൻ ടീമുമായി ബന്ധപ്പെട്ടപ്പോഴായിരുന്നു അയാൾ വരേണ്ടിയിരുന്ന സമയത്തിനും ആഴ്‌ച്ചകൾക്ക് മുൻപ് തന്നെ അയാൾ യു കെയിൽ എത്തിയതായി അവർ റസീഖിനെ അറിയിച്ചത്. പിന്നീടാണ് ഇയാളോട് പാക്കിസ്ഥാനിലെക്ക് തിരിച്ചു പോകാൻ ആവശ്യപ്പെട്ട് ഈമെയിൽ എത്തുന്നത്. പാക്കിസ്ഥാനിൽ ചെന്ന് വീണ്ടും വിസക്ക് അപേക്ഷിക്കണം അല്ലങ്കിൽ പഠനം ഓൺലൈൻ ആയി തുടരണം എന്ന നിർദ്ദേശമാണ് ഇയാൾക്ക് ലഭിച്ചത്.
തീരുമാനം അറിയിക്കാൻ അയാൾക്ക് ഒരു ദിവസത്തെ സമയം നൽകിയിരുന്നു. അതിനു പുറകെ മറ്റൊരു ഈമെയിൽ കൂടി ഇയാൾക്ക് അധികൃതരിൽ നിന്നും ലഭിച്ചു. യഥാർത്ഥത്തിൽ എത്തേണ്ട ജനുവരിക്ക് മുൻപായി എത്തിയതിനാൽ സ്റ്റുഡന്റ് റൂട്ടിൽ വന്നതായി പരിഗണിക്കാൻ ആകില്ലെന്നായിരുന്നു അതിൽ പറഞ്ഞിരുന്നത്. ഇതിനെ തുടർന്ന് യൂണിവേഴ്സിറ്റി ഇയാൾക്ക് നൽകിയിരുനൻ സ്പോൺസർഷിപ് പിൻവലിക്കുകയും ഹോം ഓഫീസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
ഇപ്പോൾ, പാക്കിസ്ഥാനിലെക്ക് മടങ്ങിപ്പോകാൻ റസിഖിക്ക് മെയ് 22 വരെ സമയം അനുവദിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് ഇയാൾ യു കെയിൽ തുടർന്നാൽ ഇയാളെ നാടുകടത്തും. തന്റെതല്ലാത്ത തെറ്റിനാണ് തന്നെ ശിക്ഷിക്കുന്നത് എന്നാണ് അയാൾ പറയുന്നത്. യൂണിവേഴ്സിറ്റി ആവശ്യപ്രകാരമാൺ' താൻ ഒക്ടോബറിൽ എത്തിയതെന്നും അയാൾ പറയുന്നു. യൂണിവേഴ്സിറ്റി, ഒക്ടോബറിൽ വരാൻ ആവശ്യപ്പെട്ടുകൊണ്ട് അയച്ച സന്ദേശവും ഈ ലാഹോർ സ്വദേശിയുടെ കൈവശമുണ്ട്.
മറുനാടന് ഡെസ്ക്