- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെജിസ്റ്റേർഡ് ഇമിഗ്രേഷൻ അഡ്വൈസർ അല്ലാതിരുന്നിട്ടും റിക്രൂട്ട്മെന്റിന് നേതൃത്വം നൽകി; ബ്രിട്ടണിൽ ഇന്ത്യാക്കാരന് ഒരു വർഷത്തെ തടവും പിഴയും; തെറ്റായ ഉപദേശം കിട്ടിയ ഓരോരുത്തർക്കും നഷ്ടപരിഹാരവും നൽകണം
ലണ്ടൻ: യുകെയിലെ സറേയിൽ താമസിക്കുന്ന ഇന്ത്യൻ വംശജന് നിയമവിരുദ്ധമായ ഇമിഗ്രേഷൻ ഉപദേശങ്ങൾ നൽകിയതിന് ഒരു വർഷത്തെ തടവും പിഴയും വിധിച്ചു. ഇമിഗ്രേഷൻ സർവീസസ് കമ്മീഷണറുടെ ഓഫീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾക്ക് ശിക്ഷ ലഭ്യമായത്. റെഗുലേറ്റർ ബോഡിയിൽ റെജിസ്റ്റർ ചെയ്യാതെ തന്നെ ഇമിഗ്രേഷൻ ഉപദേശങ്ങൾ നൽകിയതിന് 2016 ജൂലായ് 1 ന് ആയിരുന്നു ഇയാളുടെ പേരിൽ കേസ് നിലവിൽ വന്നത്. ഇമിഗ്രേഷൻ കേസ് വർക്കർ ആയി ജോലിചെയ്യുകയായിരുന്നു 44 കാരനായ മുകേഷ ഓദ് എന്ന ഇയാൾ.
റെഗുലേറ്റർ ബോഡികളുമായി റെജിസ്റ്റർ ചെയ്യുകയും അവരുടെ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികൾക്ക് മാത്രമാണ് നിയമപരമായി ഇമിഗ്രേഷൻ ഉപദേശങ്ങൾ നൽകാൻ ആവുക. 14 വ്യത്യസ്ത സന്ദർഭങ്ങളിൽ മുകേഷ് ഓദ് ഇമിഗ്രേഷൻ ഉപദേശങ്ങൾ നൽകിയതായും കക്ഷികളിൽ നിന്നും വലിയ തുക പ്രതിഫലമായി കൈപ്പറ്റിയതായും കണ്ടെത്തിയിരുന്നു.
കേസ് റെജിസ്റ്റർ ചെയ്തെങ്കിലും വിചാരണ തുടങ്ങുന്നതിനു മുൻപായി ഇയാൾ നാടുവിട്ട് പോയിരുന്നു. പിന്നീറ്റ് തിരിച്ചെത്തിയപ്പോൾ കഴിഞ്ഞ വർഷം ജൂലായിൽ ആയിരുന്നു ഇയാൾ ഐൽവർത്ത് കോടതിയിൽ ഹാജരായത്. കസ്റ്റഡിയിൽ ഇരുന്ന് മൂന്നാഴ്‌ച്ചക്കാലത്തെ വിചാരണയാണ് ഇയാൾ നേരിട്ടത്. ഏറെ പ്രശ്നങ്ങൾ ഉള്ളപ്പോഴായിരിക്കും ആളുകൾ ഇമിഗ്രേഷൻ ഉപദേശം തേടിയെത്തുക എന്ന് പറഞ്ഞ ഇമിഗ്രേഷൻ സർവീസസ് കമ്മീഷണർ ജോൺ ടക്കെറ്റ്, മുകേഷ് ഓദ് ഇത്തരത്തിൽ പ്രശ്നങ്ങളിൽ അകപ്പെട്ടവരുടെ വിശ്വാസം ആർജ്ജിച്ച് അതിൽ നിന്നും നേട്ടം കൊയ്തു എന്നും വ്യക്തമാക്കി.
ഇത് തീർത്തും നിയമവിരുദ്ധമായ നടപടിയാണ്. മുകേഷ് ഔദിനെ വിചാരണ ചെയ്ത് ശിക്ഷിക്കുക വഴി നിയമവിരുദ്ധ പ്രവർത്തനങ്ങളെ സർക്കാർ കർശനമായി നേരിടും എന്ന സന്ദേശമാണ് നൽകിയിരിക്കുന്നത്. 12 മാസത്തെ തടവ്, 100 മണിക്കൂർ വേതനമില്ലാത്ത ജോലി എന്നിവയാണ് ഇയാൾക്ക് ശിക്ഷയായി വിധിച്ചിരിക്കുന്നത്. ഇതിൽ വേതനമില്ലാത്ത ജോലി 12 മാസക്കാലത്തിനുള്ളിൽ പൂർത്തിയാക്കണം. ഇതുകൂടാതെ ഇയാളുടെ ഉപദേശങ്ങൾക്ക് ഇരയായവർക്ക് 3400 പൗണ്ട് വീതം നഷ്ടപരിഹാരം നൽകുകയും വേണം.
1999 ലെ ഇമിഗ്രേഷൻ ആൻഡ് അസൈലം ആക്ടിന്റെ സെക്ഷൻ 84 ൽ പറയുന്നത് യോഗ്യത തെളിയിച്ചതും, അധികാരികൾ അംഗീകരിച്ചതുമായ വ്യക്തികൾ മാത്രമെ ഇമിഗ്രേഷൻ സംബന്ധമായ ഉപദേശങ്ങൾ നൽകാവു എന്നാണ്. ഇതേ നിയമത്തിന്റെ സെക്ഷൻ 91 ൽ പറയുന്നത്, ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് നിയമവിരുദ്ധവും ക്രിമിനൽ കുറ്റവുമാണെന്നാണ്. ഇത്തരത്തിൽ യോഗ്യതയും അംഗീകാരവും ഇല്ലാതിരുന്നിട്ടും ഉപദേശ്ശം നൽകിയതിനാണ് മുകേഷ് ഓദ് ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ