- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാഫോർഡ് കൗൺസിലിൽ മാത്രം മത്സരിക്കുന്നത് പത്ത് മലയാളികൾ; യു കെ എം എ അടക്കമുള്ള സംഘടനാ ഭരവാഹികൾ പലരും രംഗത്ത്; ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം മലയാളികൾ മത്സരിക്കുന്ന തെരഞ്ഞെടുപ്പായി ലോക്കൽ കൗൺസിൽ ഇലക്ഷൻ
''നിങ്ങൾ പോളിങ് ബൂത്തിലേക്ക് മാർച്ച് ചെയ്യുമ്പോൾ... നിങ്ങളുടെ മനസ്സിൽ മായാതെ മറയാതെ നിൽക്കട്ടെ.....'' പഴയകാല തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മറക്കാത്ത മലയാളികൾക്ക് ഏറെ ഗൃഹാതുരതയും സമ്മാനിക്കുന്നതാണ് ഇന്ന് നടക്കുന്ന ലോക്കൽ കൗൺസിൽ തെരഞ്ഞെടുപ്പ്. ലോക്കൽ കൗൺസിലുകൾ, യൂണിറ്ററി അഥോറിറ്റികൾ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾക്ക് പുറമെ മേയർമാരെ നേരിട്ട് തെരഞ്ഞെടുക്കുന്ന പ്രക്രിയയും ഇന്ന് നടക്കുന്നുണ്ട്. ഇംഗ്ലണ്ടിനു പുറമെ നോർത്തേൺ അയർലൻഡിലെ എല്ലാ ലോക്കൽ കൗൺസിലുകളിലേക്കും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും.
മലയാളികൾക്ക് ഗൃഹാതുരത്വമുണരാൻ കാരണം, ഏറ്റവും അധികം മലയാളികൾ മത്സരിക്കുന്ന ഒരു തെരഞ്ഞെടുപ്പാണ് ഇതെന്നതാണ്. ഇതിനു മുൻപും ലോക്കൽ കൗൺസിലുകലീലേക്കുള്ള തെരഞ്ഞെടുപ്പിൽ മലയാളി സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ടെങ്കിലും, മലയാളി സ്ഥാനാർത്ഥികളുടെ ബാഹുല്യമാണ് ഇത്തവണ ശ്രദ്ധയാകർഷിക്കുന്നത്. ട്രഫോർഡ് കൗൺസിലിൽ മാത്രം പത്ത് മലയാളികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. ബ്രിട്ടന്റെ ചരിത്രത്തിൽ ഇത്രയധികം മലയാളികൾ മത്സരിച്ച മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല.
പോളിങ് സ്റ്റേഷനിലെത്തിയാൽ ബാലറ്റ് പേപ്പർ ലഭിക്കുന്നതിനായി നിങ്ങളുടെ ഫോട്ടോ ഐഡി കാണിക്കേണ്ടതുണ്ട്. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു നിബന്ധന വരുന്നത്.ഐ ഡി കാർഡ് തെരഞ്ഞെടുപ്പിൻ്യൂ് നിർബന്ധമാക്കിക്കൊണ്ട് യു കെ സർക്കാർ ഉത്തരവിറക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. യുകെ, ഇ ഇ എ അല്ലെങ്കിൽ കോമൺവെൽത്ത് പാസ്സ്പോർട്ട്, യു കെ അല്ലെങ്കിൽ ഇ ഇ എ ഡ്രൈവിങ് ലൈസൻസ്, ഓൾഡർ പെൻഷനഴ്സ് ബസ് പാസ്സ് പോലുള്ള ചില കൺസഷനറി പാസ്സുകൾ, ഒയെസ്റ്റർ 60 + കാർഡുകൾ എന്നിവയൊക്കെ തിരിച്ചറിയൽ രേഖകളായി സ്വീകരിക്കും. ഇപ്പോഴും വ്യക്തമായ ഫോട്ടോ ഉണ്ടെങ്കിൽ കാലഹരണപ്പെട്ട തിരിച്ചറിയൽ രേഖകളും ഉപയോഗിക്കാനാവും.
ബ്രിട്ടനിലെ ലോക്കൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മലയാളികളെ പരിചയപ്പെടാം.
വോക്കിങ് ബറോ കൗൺസിൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന , സണ്ണി എന്ന് വിളിക്കുന്ന വർഗീസ് ജോൺ ആണ് അതിലൊരാൾ. മൗണ്ട് ഹെർമൺ വാർഡിൽ നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്. കഴിഞ്ഞ 20 വർഷക്കാലമായി ഇദ്ദേഹം വോക്കിംഗിൽ താമസിക്കുന്നു. ഒരു സൂപ്പർമാർക്കറ്റിൽ കസ്റ്റമർ സർവീസ് വിഭാഗത്തിലാണ് ജോലി. അദ്ദേഹത്തിന്റെ പത്നി എൻ എച്ച് എസ് ഹോസ്പിറ്റലിൽ ഓൻകോളജി റിസർച്ച് നഴ്സ് ആണ്.
കൺസർവേറ്റീവ് ആൻഡ് യൂണിയനിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി ബെക്സ്ഹിൽ സാക്ക്വിലിൽ മത്സരിക്കുന്ന ഷാജി തോമസാണ് മറ്റൊരാൾ ഈസ്റ്റ് സസക്സിലെ ബെക്സ്ഹില്ലിൽ താമസിക്കുന്ന അദ്ദേഹം എരുമേലി സ്വദേശിയാണ്. യു യു കെ എം എ യുടെ മുൻ പ്രസിഡണ്ട്മനോജ് പിള്ളബേൺമൗത്ത്, ക്രൈസ്റ്റ്ചർച്ച് ആൻഡ് പൂൾ കൗൺസിൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കാൻഫോർഡ് ഹീത്ത് വാർഡിലാണ് അദ്ദേഹം മത്സരിക്കുന്നത്. ലിബറൽ ഡെമൊക്രാറ്റുകൾക്ക് ഏറെ സ്വാധീനമുള്ള ഒരു വാർഡാണിത്.
മിൽട്ടൺ കീനെസ് സിറ്റി കൗൺസിലിലെ സ്റ്റാന്റൺബറി വാർഡിൽ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ബ്രിട്ടനിലെ മലയാളി വ്യവസായി ഗ്രിഗറി പയസ് ആണ്. കൊല്ലം സ്വദേശിയായ അദ്ദേഹം 1975 ൽ ആണ് യു കെയിൽ എത്തുന്നത്. സൗത്ത്ഹാളിൽ താമസമുറപ്പിച്ച അദ്ദേഹം 1987 ൽ ആണ് മിൽട്ടൺ കീനസിൽ എത്തുന്നത്. ഡോവർ ലോക്കൽ കൗൺസിലിൽ കൺസർവേറ്റീവ് ആൻഡ് യൂണിയനിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായ അരുൺ മാത്യൂവാണ് മറ്റൊരു മലയാളി സാന്നിദ്ധ്യം.
എയ്ത്രോൺ ആൻഡ് ഷെപേഡ്സ്വെൽ വാർഡിൽ മത്സരിക്കുന്ന അദ്ദേഹം യു കെയിൽ താരതമ്യേന ഒരു പുതുമുഖമാണ്. ബേൺമൗത്ത് ക്രൈസ്റ്റ് ചർച്ച് ആൻഡ് പൂൾ കൗൺസിലിലെ ഓക്ക്ഡെയ്ൽ വാർഡിൽ നിന്നും കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതും ഒരു മലയാളിയാണ്. സുനിൽ കുമാർ വർഷങ്ങളായി ഇവിടെ താമസിക്കുന്നയാളാണ്. സ്പ്രോസ്ടൺ കൗൺസിലിലേക്ക് ലേബർ ആൻഡ് കോ-ഓപ്പറേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബിപിൻ ബേബി ടൗൺ കൗൺസിലിനു പുറമെ ഡിസ്ട്രിക്ട് കൗൺസിലിലേക്കും മത്സരിക്കുന്നുണ്ട്. അംസ്റ്റോൺ വാർഡിൽ മത്സരിക്കുന്ന ലിജൊ ജോൺ ആണ് മറ്റൊരു മലയാളി സ്ഥാനാർത്ഥി.
മറുനാടന് മലയാളി ബ്യൂറോ