ലണ്ടൻ: ബ്രിട്ടനിലേക്കുള്ള മലയാളികളുടെ ഒഴുക്ക് നിലച്ചേക്കുമോ എന്ന ആശങ്കയുയർത്തി മാസ്റ്റേഴ്സ് പഠനത്തിനെത്തുന്നവർക്ക് ആശ്രിതരെ കൊണ്ടുവരാനുള്ള വിസ നൽകുന്നത് നിർത്തലാക്കുന്ന കാര്യം പരിഗണിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ. ഒരു വർഷത്തെ മാസ്റ്റേഴ്സ് പഠനത്തിന് എത്തുന്നവർ കുടുംബാംഗങ്ങളെ കൂടെ കൊണ്ടു വരികയും അവർ ഏതെങ്കിലും ജോലിയിൽ ഏർപ്പെടുകയും പതിവാന്.

അതുകൊണ്ടു തന്നെയാണ് ഒരു വർഷത്തെ മാസ്റ്റേഴ്സ് പഠനത്തിനെത്തുന്നവർക്ക് ആശ്രിത വിസ നിഷേധിക്കുന്ന കാര്യം ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യുക്കേഷൻ, ഹോം ഓഫീസ്ം ധനകാര്യ മന്ത്രാലയം എന്നിവർ പരിഗണിക്കുന്നത്.ഫിനാൻഷ്യൽ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച ചർച്ചളുമായി ബന്ധപ്പെട്ട നിരവധി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടാണ് അവർ അത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇത്തരം കോഴ്സുകൾ പരമാവധി ഒൻപത് മാസം മാത്രമേ നീണ്ടു നിൽക്കുകയുള്ളു. അതുകൊണ്ട് തന്നെ ഇത്തരമൊരു നടപടി വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിൽ നിന്നും തടയില്ല എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തിൽ ഗൗരവമായ തീരുമാനങ്ങൾ ഉണ്ടാകണം എന്നു തന്നെയാണ് ഒരു മുതിർന്ന മന്ത്രിയുംഅഭിപ്രായപ്പെട്ടത്.

ഡേവിഡ് കാമറൂണിന്റെ കാര്യത്തിൽ നെറ്റ് മൈഗ്രേഷൻ പതിനായിരങ്ങളിലെക്ക്ക് ഒതുക്കാൻ ലക്ഷ്യം ഇട്ടിരുന്നു. എന്നാൽ, ആ ലക്ഷ്യത്തിൽ നിന്നും വളരെയധികം വ്യതിചലിച്ചിരിക്കുകയാണ് ഇപ്പോൾ എന്നാണ് ആ മന്ത്രി പറഞ്ഞത്. സാധാരണയായി ഉയർന്ന നിരക്കിലുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ധനകാര്യ വകുപ്പും, വിദ്യാർത്ഥികളുടെ ആശ്രിത വിസ റദ്ദാക്കുന്ന കാര്യത്തിൽ യോജിപ്പ് പ്രകടിപ്പിച്ചു എന്നാണ് അറിയുന്നത്. വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗനും സമാനമായ നിലപാടാണ് ഉള്ളത്.

നിയമപരമായ കുടിയേറ്റം വർദ്ധിക്കുന്നത് ബ്രിട്ടന്റെ തൊഴിൽ സേനക്ക് കൂടുതൽ കരുത്തേകും എന്നതിൽ സംശയമില്ല. എന്നാൽ, രാഷ്ട്രീയമായി അത് തിരിച്ചടിക്കും. കുടിയേറ്റം ബ്രിട്ടനിലെ ഏറ്റവും വലിയ ഒരു രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്ന ഒരു സാഹചര്യം കൂടിയാണിത്. ഇംഗ്ലീഷ് ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റം കടുത്ത വിമർശനങ്ങളെ നേരിട്ടും തടയാനുള്ള കടുത്ത നടപടികളിലെക്ക് ഋഷി സുനക് കടക്കുന്നത് അത് അറിഞ്ഞു കൊണ്ടു തന്നെയാണ്.

അതുപോലെ പഠനം കഴിഞ്ഞും യു കെയിൽ തുടരുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. പഠനം പൂർത്തിയാക്കി ആറു മാസത്തിനുള്ളിൽ തൊഴിൽ കണ്ടെത്താൻ ആയില്ലെങ്കിൽ വിദേശ വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വിസ പിരീഡ് അനുവദിച്ചേക്കില്ല. എന്നാൽ, ഈ നിയമ നിർദ്ദേശത്തിന് വിദ്യാഭ്യാസ വകുപ്പ് അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത് എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.