എൻ ആർ ഐ സ്റ്റാറ്റസ് ഉള്ളവർക്കും ഓ സി ഐ കാർഡ് ഉടമകൾക്കും പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന നിർബന്ധമില്ല. എന്നിട്ടും ആധാറുമായി ബന്ധപ്പിക്കാത്ത പാൻ കാർഡുകൾ അസാധുവാകുന്നതായി ആശങ്ക ശക്തമാകുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ വിശദീകരണവുമായി ആദായനികുതി വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

എൻ ആർ ഐ സ്റ്റാറ്റസ് ഉള്ളവർ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ഒന്നിൽ ആദായനികുതി റിട്ടേൺ സമർപ്പിച്ചിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ തങ്ങളുടെ റെസിഡൻഷ്യൽ സ്റ്റാറ്റസ് ജുറിഡിക്ഷണൽ അസ്സസ്സിങ് ഓഫീസറെ അറിയിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ എൻ ആർ ഐ സ്റ്റാറ്റസ് ആദായനികുതി വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്തിട്ടില്ലെങ്കിൽ കാർഡുകൾ പ്രവർത്തന രഹിതമാകും.

അത്തരത്തിൽ നിങ്ങളുടെ കാർഡുകൾ പ്രവർത്തന രഹിതമായിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ജുറിഡിക്ഷണൽ അസ്സസ്സിങ് ഓഫീസറെ ആവശ്യമായ രേഖകൾ സഹിതം നിങ്ങളുടെ റെസിഡെൻഷ്യൽ സ്റ്റാറ്റസ് രേഖാമൂലം അറിയിക്കുക. ഒപ്പം പാൻ ഡാറ്റാബേസിൽ നിങ്ങളുടെ റെസിഡൻഷ്യൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ഒരു അപേക്ഷയും സമർപ്പിക്കുക.

https://eportal.incometax.gov.in/iec/foservices/#/pre-login/knowYourAO എന്ന ലിങ്കിൽ നിന്നും ജെ എ ഓ യെ സംബന്ധിച്ച വിശദാംശങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

സമാനമായ രീതിയിൽ, ഒ സി ഐ കാർഡ് ഉടമകളും വിദേശ പൗരത്വം ഉള്ളവരും ബന്ധപ്പെട്ട ജെ എ ഒ മാരെ തങ്ങളുടെ പുതിയ റെസിഡൻഷ്യൽ സ്റ്റാറ്റസ് രേഖാമൂലം അറിയിക്കേണ്ടതാണ്.. ആവശ്യമായ രേഖകളുടെ പകർപ്പുകളും ഒീപ്പം പാൻ ഡാറ്റാബേസിൽ റസിഡൻഷ്യൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അപേക്ഷയും സമർപ്പിക്കണം. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷക്കാലയളവിൽ ഒരിക്കലെങ്കിലും ആദായ നികുതി റിട്ടെൺ സമർപ്പിക്കുകയോ, റെസിഡൻഷ്യൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും.

https://eportal.incometax.gov.in/iec/foservices/#/pre-login/knowYourAO എന്ന ലിങ്കിൽ നിന്നും ജെ എ ഓ മാരുടെ വിശദാംശങ്ങൾ ലഭ്യമാകും.

മറ്റൊരു കാര്യം ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്, പ്രവർത്തന രഹിതമായ പാൻ കാർഡ് റദ്ദാക്കപ്പെട്ട ഒന്നല്ല എന്നാണ്. കാർഡ് പ്രവർത്തന രഹിതമാണെങ്കിലും ആ നമ്പറിൽ നിങ്ങൾക്ക് റിട്ടേൺ സമർപ്പിക്കാം.

കാർഡുകൾ പ്രവർത്തന രഹിതമാകുക വഴി നിങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, മുടങ്ങിക്കിടക്കുന്ന റീഫണ്ടുകൾ ലഭിക്കില്ല, ഉയർന്ന നിരക്കിലുള്ള ടി ഡി എസ് ഡിഡക്ഷൻ ആവശ്യമായി വരും, ടി സി എസ് ഉയർന്ന നിരക്കിൽ ആകും എന്നിവ മാത്രമാണ്.