- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണാസന്നനായ ബന്ധുവിനോടു ഹിന്ദിയിൽ സംസാരിച്ചു; കമ്പനിയുടെ രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതെന്ന് ആരോപിച്ച് പരാതി നൽകി സഹപ്രവർത്തകൻ; സുരക്ഷാ ലംഘനം നടത്തിയെന്ന് ആരോപിച്ച് ജോലിയിൽ നിന്നും പിരിച്ചു വിട്ടെന്ന് അമേരിക്കയിലെ ഇന്ത്യക്കാരൻ
ന്യൂയോർക്ക്: ഇന്ത്യയിലുള്ള മരണാസന്നനായ ബന്ധുവിനോടു ഹിന്ദിയിൽ സംസാരിച്ചതിന് ജോലി പോയെന്ന് അമേരിക്കയിലെ ഇന്ത്യക്കാരൻ. കമ്പനിയുടെ രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്ന് ആരോപിച്ച് സഹപ്രവർത്തകൻ പരാതി നൽകിയതോടെയാണ് തനിക്ക് ജോലി നഷ്ടമായതെന്നും ഇന്ത്യൻ അമേരിക്കൻ എൻജിനീയറായ 78കാരൻ ആരോപിക്കുന്നു. യുഎസിൽ കഴിഞ്ഞ വർഷമായിരുന്നു സംഭവം. അനിൽ വർഷ്‌നെയ് എന്ന ഇന്ത്യക്കാരനെയാണ് ജോലിയിൽ നിന്നും പിരിച്ചു വിട്ടത്.
ജോലി പോയതോടെ മിസൈൽ ഡിഫൻസ് കരാർ കമ്പനിയായ പാർസൺസ് കോർപ്പറേഷനെതിരെയും യുഎസ് ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെതിരെയും അനിൽ വർഷ്‌നെയ് കേസ് കൊടുത്തിട്ടുണ്ടെന്ന് എഎൽ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. സഹപ്രവർത്തകനാണ് വർഷ്‌നെയ് ജോലി സമയത്ത് വിഡിയോ കോൾ എടുത്തു ഏതോ ഭാഷയിൽ സംസാരിച്ചെന്നും കമ്പനിയുടെ പല രഹസ്യ വിവരങ്ങളും പങ്കുവച്ചുവെന്നും ആരോപിച്ച് പരാതി നൽകിയത്. എന്നാൽ വിഡിയോ കോളിലൂടെ സംസാരിച്ചപ്പോൾ നിന്നിരുന്ന ക്യുബിക്കിളിൽ ഓഫിസ് സംബന്ധമായതോ രഹസ്യ സ്വഭാവമുള്ളതോ ഒന്നും ഇല്ലായിരുന്നുവെന്നും വർഷ്‌നെയ് പറയുന്നു.
അന്വേഷണം ഇല്ലാതെയാണ് തന്നെ ജോലിയിൽ നിന്നും പുറത്താക്കിയതെന്നും കമ്പനിയിൽ വെച്ച് കോൾ എടുക്കരുതെന്ന് നിയമം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. വലിയ സുരക്ഷാ ലംഘനമാണ് നടത്തിയതെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. കൂടാതെ കമ്പനി ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. ഇതോടെ കരിയർ തന്നെ അവസാനിപ്പിക്കേണ്ടി വന്നതായും നോർത്തേൺ ഡിസ്ട്രിക്ട് ഓഫ് അലബാമയിൽ ജൂണിൽ നൽകിയ ഹർജിയിൽ പറയുന്നു.
ജോലി നഷ്ടമായതോടെയാണ് വാർഷ അനേയ് കോടതിയെ സമീപിച്ചത്. ജൂലൈ 24ന് നൽകിയ മറുപടി സത്യവാങ്മുലത്തിൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. മാത്രമല്ല, ഹർജി തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട ഇവർ തങ്ങളുടെ അഭിഭാഷകർക്കു വന്ന നഷ്ടം നികത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
1968ൽ യുഎസിലേക്കു കുടിയേറിയ വർഷ്‌നെയ്ക്ക് ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദമുണ്ട്. ഹണ്ട്‌സ്വില്ലെയിലെ പാർസൺസ് ഓഫിസിൽ 2011 ജൂലൈ മുതൽ 2022 ഒക്ടോബർ വരെയാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.