ലണ്ടൻ: കുടിയേറ്റം പ്രധാന രാഷ്ട്രീയ ചർച്ചയായി മാറിയതോടെ അതുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സർക്കാർ. നെറ്റ് ഇമിഗ്രിഷേന് 2019 ന് മുൻപുള്ള നിരക്കിലേക്ക് കൊണ്ടു വരുമെന്ന വാക്ക് പാലിക്കുക കൂടി ലക്ഷ്യമുണ്ട്. അതുകൊണ്ടു തന്നെ കൂടുതൽ കർശനമായ നിരമങ്ങളുമായി കുടിയേറ്റം നിയന്ത്രിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. സ്റ്റുഡന്റ് വിസയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയാണ് സർക്കാർ.

2023 ജൂലായ് 17 മുതൽ, സ്റ്റുഡന്റ് വിസയിൽ നിന്നും വർക്ക് പെർമിറ്റിലേക്ക് മാറുന്നതിന് നിബന്ധനകൾ ഉണ്ടായിരിക്കും. സ്‌കിൽഡ് വർക്കർ, ഗ്ലോബൽ ബിസിനസ്സ് മൊബിലിറ്റി, ഗ്ലോബൽ ടാലന്റ്, സ്‌കെയ്ൽ അപ്, സർക്കാർ അംഗീകൃത എക്സ്ചേഞ്ച്, ക്രിയേറ്റീവ് വർക്കർ റൂട്ട് തുടങ്ങി ഏത് വിസയിലേക്ക് മാറണമെങ്കിലും ഇനി പറയുന്നവയിൽ ഏതെങ്കിലും ഒരു നിബന്ധന പാലിച്ചിരിക്കണം.

സ്റ്റുഡന്റ്സ് വിസയിലെത്തുന്ന വിദ്യാർത്ഥികൾ, അവരെ സ്പോൺസർ ചെയ്തിരിക്കുന്ന കോഴ്സ് പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ, ഡിഗ്രിൽ തലത്തിലോ, ഉയർന്ന തലത്തിലോ പഠിക്കുന്ന വിദ്യാർത്ഥികളുടെ സെർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർഷിപ്പിൽ കോഴ്സ് പൂർത്തിയാകുന്ന തീയതിക്ക് മുൻപുള്ള ഒരു സ്റ്റാർട്ട് ഡേറ്റ് കാണിക്കരുത്. അതുമല്ലെങ്കിൽ, പി എച്ച് ഡി വിദ്യാർത്ഥികളാണെങ്കിൽ അവരുടെ സർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർഷിപ്പ് അവരുടെ പി എച്ച് ഡി കോഴ്സ് ആരംഭിച്ച് കഴിഞ്ഞ് 24 മാസങ്ങള്ക്കുള്ളിൽ സ്റ്റാർട്ട് ഡേറ്റ് കാണിക്കരുത്.

നിലവിൽ വർക്ക് പെർമിറ്റിലുള്ള ആരുടെയെങ്കിലും ആശ്രിത പങ്കാളി ആകണമെങ്കിലും വിദ്യാർത്ഥികൾ ഈ നിബന്ധന പാലിച്ചിരിക്കണം. നിങ്ങൾ വർക്ക് പെർമിറ്റിലേക്ക് മാറാൻ അപേക്ഷിക്കുമ്പോൾ കോഴ്സ് പൂർത്തിയാക്കിയതായുള്ള സ്പോൺസറുടെ സാക്ഷ്യപത്രം കൂറ്റി നൽകേണ്ടി വരും. അതുപോലെ സ്റ്റുഡന്റ് വിസയിൽ വരുത്തിയിരിക്കുന്ന മറ്റൊരു മാറ്റമാണ് ആശ്രിത വിസയുമായി ബന്ധപ്പെട്ടത്. 2024 ജുനുവരി 1 മുതൽ സ്റ്റുഡന്റ് വിസയിൽ എത്തുന്നവർക്ക് ആശ്രിതരെ കൂടെ കൊണ്ടുവരാൻ ആകില്ല.

സർക്കാർ സ്പോൺസർ ചെയ്തവർക്കും യു കെയി ജനിച്ച കുട്ടികൾക്കും പക്ഷെ ഈ നിയമം ബാധകമാകില്ല. പി എച്ച് ഡി, അതുപോലുള്ള മറ്റ് ഡോക്ടറൽ കോഴുസുകൽ എന്നിവയ്ക്കായി എത്തുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ആശ്രിതരെ കൊണ്ടുവരാൻ കഴിയുക. അതുപോലെ, ഗവേഷണ അടിസ്ഥിത പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സ് ആണെങ്കിലും ആശ്രിതരെ കൊണ്ടുവരാൻ കഴിയും, പക്ഷെ അക്കാര്യം സ്പോൺസർ സർട്ടിഫിക്കറ്റിൽ വ്യക്തമായി പരാമർശിച്ചിരിക്കണം.