- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉയർന്ന ഫീസ് നൽകി പഠനം പൂർത്തിയാക്കിയിട്ടും ജോലിയില്ലാതെ വിഷമിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ; സ്വപ്നങ്ങൾ നിരവധി കണ്ട് യു കെയിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിൽ
ലക്ഷക്കണക്കിന് ഇന്ത്യ വിദ്യാർത്ഥികളുടെ സ്വപ്നമാണ് യു കെയിൽ പഠിക്കുക എന്നത്. പഠനം കഴിഞ്ഞ് രണ്ട് വർഷക്കാലത്തോളം ജോലിയും ചെയ്യാം എന്ന പ്രതീക്ഷയിലെത്തുന്നവർ ഇന്ന് കടുത്ത നിരാശയിലാണ്. അണ്ടർഗ്രാഡ്വേറ്റ്, പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴുസുകൾ വിജയകരമായി പൂർത്തിയാക്കിയ പലരും ഒരു ജോലി കണ്ടെത്താൻ ഇന്ന് വിഷമിക്കുകയാണെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് പ്രതിസന്ധിക്ക് ശേഷമുണ്ടായ സാമ്പത്തിക തകർച്ചയും തൊഴിലുടമകൾ സ്പോൺസർ വിസ നൽകുവാൻ വിസമ്മതിക്കുന്നതുമെല്ലാം ഇതിന് കാരണമാണ്. പഠനം കഴിഞ്ഞാൽ രണ്ട് വർഷം ബ്രിട്ടനിൽ തുടരാൻ നിയമപരമായി അനുവാദം നൽകുന്ന ഗ്രാഡ്വേറ്റ് റൂട്ട് വിസ പദ്ധതി വഴി വന്നവർക്ക് പോലും സ്പോൺസർ സർട്ടിഫിക്കറ്റ് നൽകാൻ ഇവർ മടിക്കുന്നു.
ഇതോടെ സ്ഥിര ജോലി അന്വേഷിക്കുമ്പോൾ തന്നെ പല പാർട്ടൈം ജോലികളും ചെയ്യാൻ ഇവർ തയ്യാറാകേണ്ട സാഹചര്യമാണെന്ന് ഏകദേശം നാൽപതോളം ഇന്ത്യൻ വിദ്യാർത്ഥികളുമായി സംസാരിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് പ്രതിനിധി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഡി മോണ്ട്ഫോർട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ് സി ബിസിനസ്സ് മാനേജ്മെന്റ് കോഴ്സ് പാസായ ഒരു വിദ്യാർത്ഥി പറഞ്ഞത് അയാൾ യു കെയിൽ ഒരു സ്പോർട്ട്സ് കോച്ചിങ് കമ്പനിയിൽ താത്ക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്നു എന്നാണ്.
അവർക്ക് തന്റെ ജോലി ഇഷ്ടമായിരുന്നെങ്കിലും സ്പോൺസർഷിപ്പ് നൽകാനുള്ള അവകാശം അവർക്ക് ഇല്ലാത്തതിനാൽ ഇന്ത്യയിൽ നിന്നും അവരുടെ കൺസൾട്ടന്റായി ജോലിചെയ്യേണ്ടി വരുന്നു എന്നാണ്. വർക്ക് പെർമിറ്റും വിസ ചട്ടനളും സംബന്ധിച്ച സങ്കീർണ്ണതകൾ പലപ്പോഴും പ്രാദേശവാസികളെ തന്നെ ജോലിയിൽ നിയമിക്കാൻ തൊഴിലുടമകളെ നിർബന്ധിതരാക്കുന്നു. അതുവഴി, നൈപുണ്യവും സാമർത്ഥ്യവും ഉള്ള ഇന്ത്യാക്കാർക്ക് അവസരം ലഭിക്കാതെ പോവുകയാണ്.
18 മാസത്തെ കോഴ്സിനെത്തിയ ഒരു വിദ്യാർത്ഥിക്ക് കോഴ്സ് പൂർത്തിയായാൽ പിന്നെ ആറു മാസം വരെ മാത്രമെ ബ്രിട്ടനിൽ തുടരാൻ ആകുമായിരുന്നുള്ളുൽ. 200 ൽ അധികം ജോലികൾക്ക് അപേക്ഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. പിന്നീട് സുഹൃത്തായ ഒരു എച്ച് ആർ മാനേജരാണ് പറയുന്നത് വിസ സ്പോൺസർ ചെയ്യേണ്ടതിനാൽ വിദേശികളെ ജോലിക്കെടുക്കില്ല എന്ന്, മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ