- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈനിൽ മലയാളി വിദ്യാർത്ഥി ബാൽക്കണയിൽ നിന്നും വീണു മരിച്ചു; അപകടം 11-ാം നിലയിലെ ബാൽക്കണിയിൽ വ്യായാമം ചെയ്യുന്നതിനിടെ കാൽ തെന്നി വീണ്
പഴയങ്ങാടി: മലയാളി വിദ്യാർത്ഥി ബഹ്‌റൈനിൽ മരിച്ചു. മുട്ടം സ്വദേശിയും ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്‌കൂൾ പത്താംതരം വിദ്യാർത്ഥിയുമായ സയാൻ അഹമ്മദ് ആണ് (14) ഫ്‌ളാറ്റിലെ ബാൽക്കണിയിൽനിന്ന് വീണ് മരിച്ചത്. ബഹ്‌റൈനിലെ അപ്പാർട്ട്‌മെന്റിലെ 11-ാം നിലയിലെ ബാൽക്കണിയിൽ വ്യായാമം ചെയ്യുന്നതിനിടയിൽ കാൽതെന്നി വീഴുകയായിരുന്നു.
മുട്ടം വെള്ളച്ചാൽ എസ്.കെ.പി. ഹൗസിൽ എസ്.കെ.പി. ഫായിസയുടെയും വാടിക്കൽ സ്വദേശിയും ബിസിനസുകാരനുമായ കുട്ടുവൻ സജീറിന്റെയും മകനാണ്. സഹോദരൻ ഇഷാൻ അഹമ്മദ്. ശനിയാഴ്ച വൈകീട്ടാണ് അപകടം ഉണ്ടായത്.
ഒമാനിൽനിന്ന് അടുത്തിടെയാണ് കുടുംബം ബഹ്‌റൈനിൽ താമസം തുടങ്ങിയത്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. കബറടക്കം ബഹ്റൈനിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Next Story