- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ നിന്നും അവധി ആഘോഷിക്കാൻ 20 ദിവസം മുൻപ് നാട്ടിലെത്തി; മടങ്ങാനിരിക്കെ ഡങ്കിപ്പനി ബാധിച്ച് മലയാളി ഡോക്ടർക്ക് മരണം
കോതമംഗലം: ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന കുവൈറ്റിലെ മലയാളി ഡോക്ടർക്ക് ദാരുണ മരണം. വാരപ്പെട്ടി മൈലൂർ പടിക്കാമറ്റത്തിൽ ഡോ. അസ്‌റ (32) യാണ് മരിച്ചത്. കബറടക്കം നടത്തി. അസ്‌റ ദന്തഡോക്ടറായും ഭർത്താവ് ഷാൽബിൻ നഴ്‌സായും കുവൈത്തിൽ ജോലി ചെയ്യുകയായിരുന്നു.
ഇരുപത് ദിവസം മുൻപാണ് ഇരുവരും മക്കളുമൊത്ത് അവധി ആഘോഷിക്കാനായി നാട്ടിലെത്തിയത്. ജോലി സ്ഥലത്തേക്ക് തിരികെ മടങ്ങാനിരുന്ന ദിവസമാണു അസ്‌റയെ തേടി മരണം എത്തിയത്. പെരുമറ്റം കാരേടത്ത് കുടുംബാംഗമാണ്. മക്കൾ: അഹമ്മദ്, ആദം.
Next Story