- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസിൽ ഇന്ത്യൻ ദമ്പതികളേയും മകനേയും വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി; ഭാര്യയെയും മകനെയും വെടിവച്ച് കൊന്ന ശേഷം യോഗേഷ് ആത്മഹത്യ ചെയ്തതെന്ന് നിഗമനം: മരിച്ചത് കർണാടക സ്വദേശികൾ
വാഷിങ്ടൻ: അമേരിക്കയിൽ ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകൻ യഷ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മെറിലാൻഡിലെ ഇവരുടെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യയെയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യോഗേഷ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം നടന്നു വരികയാമ്. കർണാടകയിലെ ദാവൻഗരെ സ്വദേശികളാണ് യോഗേഷും പ്രതിഭയും. ഇരുവരും ഒമ്പത് വർഷമായി സോഫ്റ്റ്വെയർ എൻജിനീയർമാരായി ജോലി ചെയ്യുകയാണ്.
യോഗേഷ് എന്തിനാണ് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ബാൾട്ടിമോർ പൊലീസാണു സംഭവം അറിയിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറഞ്ഞെന്നും കർണാടകയിലെ ബന്ധുക്കൾ പ്രതികരിച്ചു.