ജിദ്ദ: വികസന കുതിപ്പിൽ നിൽക്കുന്ന സൗദി അറേബ്യ ഒരു പുതിയ താത്ക്കാലിക വർക്ക് വിസ കൂടി കൊണ്ടുവന്നിരിക്കുന്നു. ഹ്രസ്വകാല ജോലികൾക്ക് വിദഗ്ധരുടെ സേവനം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.

നേരത്തേ ഉണ്ടായിരുന്ന വർക്ക് വിസിറ്റ് വിസയിൽ നിന്നും തികച്ചും ഭിന്നമാണിത്. വർക്ക് വിസിറ്റ് വിസ, സാങ്കേതിക വിദഗ്ദ്ധർക്കും, എഞ്ചിനീയർ പോലുള്ള ചില പ്രത്യേക തസ്തികകൾക്കും വേണ്ടിയായിരുന്നു. പ്രധാനമായും കിഴക്കൻ പ്രവിശ്യകളിലെ ഓയിൽ ഇൻഡസ്ട്രിയിലെ റൊട്ടേഷണൽ തൊഴിലാളികൾക്കായിട്ടായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്.

എന്നാൽ, ഈ പുതിയ വിസ അനുവദിച്ചതോടെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധർക്ക് വാതായനങ്ങൾ തുറക്കുകയാണ്. സാധാരണ വർക് വിസ പുരുഷ തൊഴിലാളികൾക്കും 40 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും മാത്രമായിട്ടായിരുന്നു പരിമിതപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, പുതിയ താത്ക്കാലിക വർക്ക് വിസ കാര്യങ്ങൾ കൂടുതൽ സുഗമമാക്കുകയും, വലിയൊരു വിഭാഗം ആളുകളെ ഉൾക്കൊള്ളുകയും ചെയ്യും.

മറ്റു വർക്ക് വിസകളെക്കാൾ പുതിയ താത്ക്കാലിക വർക്ക് വിസ ലഭിക്കുവാൻ ഏറെ എളുപ്പമുള്ള ഒന്നാണ്. സൗദിയിൽ ആരെങ്കിലും നിങ്ങൾക്ക് ഉണ്ടായിരിക്കുകയും അവർ നിങ്ങളെ ക്ഷണിക്കുകയും സ്പോൺസർ ചെയ്യുകയും ചെയ്താൽ ഈ വിസ ലഭിക്കും. ഒരു ഏകാംഗ വ്യാപാരിക്കോ, ഒരു കമ്പനിയുടെ സൗദിയിലുള്ള ശാഖയ്ക്കോ ഇപ്രകാരം നിങ്ങളെ സ്പോൺസർ ചെയ്യാൻ കഴിയും. ഇതിനായി നിങ്ങൾ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. സ്പോൺസർമാരുടെ നിർദ്ദേശ പ്രകാരം വില ലഭ്യമാകും.

സൗദിയിലെ വിവിധ അധികാര സ്ഥാപനങ്ങളിൽ റെജിസ്ട്രേഷനുകൾ ഉള്ള കമ്പനികൾക്കും ബിസിനസ്സ് സ്ഥാപനങ്ങള്ക്കുംഇത്തരത്തിൽ വിസ സ്പോൺസർ ചെയ്യാൻ കഴിയും. ഒരിക്കൽ വിസ ലഭിച്ചാൽ, 90 ദിവസങ്ങൾ വരെ നിങ്ങൾക്ക് സൗദിയിൽ ജോലി ചെയ്യാൻ കഴിയും.