- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ മലയാളി നഴ്‌സിനെ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി; മൂന്നു മാസമായി ജോലി ഇല്ലാത്തതിന്റെ വിഷമത്തിലായിരുന്നു എന്ന് സൂചന: മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിക്കും
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. നഴ്‌സായിരുന്ന തിരുവല്ല സ്വദേശി ഷീബയെ (42) ആണ് കെട്ടിടത്തിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ബാസിയയിലെ അപ്‌സര ബസാറിനു സമീപത്തെ കെട്ടിടത്തിലാണ് ഇവർ കുടുംബസമേതം താമസിച്ചിരുന്നത്. ഈ കെട്ടിടത്തിൻ നിന്നും വീണു മരിച്ചതായാണ് റിപ്പോർട്ട.
സ്വകാര്യ ക്ലിനിക്കിൽ നഴ്‌സായിരുന്നു ഷീബ. മൂന്നു മാസമായി ജോലി ഇല്ലാത്തതിന്റെ വിഷമത്തിലായിരുന്നുവെന്ന് സൂചനയുണ്ട്. തിരുവല്ല പുളിക്കീഴ് പരേതനായ കിഴക്കയിൽ വർഗീസിന്റെ മകളാണ്. ഭർത്താവ് മല്ലപ്പള്ളി പായിപ്പാട് സ്വദേശി റെജി കുരുവിള. മക്കൾ: റോഷൻ, റോസിറ്റ. സംസ്‌കാരം പിന്നീട് നാട്ടിൽ.
Next Story