- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവിലെ അഭയാർത്ഥി നിയമമനുസരിച്ച് 780 മില്യൻ ആളുകൾക്ക് ബ്രിട്ടനിൽ അഭയം ലഭിക്കും; തീർത്തും യുക്തിരഹിതമായ നിയമത്തിനെതിരെ സുവെല്ല ബ്രേവർമാൻ; യു എൻ റെഫ്യുജി കൺവെൻഷൻ അടിമുടി മാറണമെന്നും ആവശ്യം
ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റം തടയുവാൻ കൂടുതൽ ഫലപ്രദമായ നടപടികൾക്ക് ഒരുങ്ങുകയാണ് ബ്രിട്ടീഷ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ ഇതിനായി യു എൻ റെഫ്യുജി കൺവെൻഷനിൽ അടിപടലം മാറ്റങ്ങൾ വരുത്തണമെന്നും അവർ ആവശ്യപ്പെടുന്നു. നിലവിലെ യുക്തി രഹിത നിയമങ്ങൾ കാരണം ബ്രിട്ടനിൽ അഭയം തേടാൻ 780 മില്യൻ ആളുകൾക്ക് കൂടി അവകാശം കൈവരികയാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
വാഷിങ്ടൺ ഡി സിയിലെ ഒരു വലതുപക്ഷ ചിന്താ കൂട്ടുകെട്ടായ അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റിയുട്ടിൽ സംസാരിക്കുകയായിരുന്നു അവർ. അന്താരാഷ്ട്ര അഭയാർത്ഥി നിയമങ്ങൾ ലോക ക്രമത്തിൽ അസ്ഥിരത സൃഷ്ടിക്കുന്നു എന്നും , അനധികൃത കുടിയേറ്റത്തിന് വൻ പ്രോത്സാഹനം നൽകുന്നു എന്നും അവർ ആരോപിച്ചു.
1951 ലെ യു എൻ ഉടമ്പടി പൊളിച്ചെഴുതണം എന്നും അവർ ആവശ്യപ്പെട്ടു. ഒരിക്കൽ അഭയം ലഭിക്കണമെങ്കിൽ, അതിനായി അപേക്ഷിക്കുന്നവർ അവരുടെ രാജ്യത്ത് അടിച്ചമർത്തലിന് വിധേയമാകുന്നു എന്ന് തെളിയിക്കണമായിരുന്നെങ്കിൽ, ഇന്ന് അവർ വിവേചനം നേരിടുന്നു എന്ന് കാണിച്ചാൽ മതി എന്നും ബ്രേവർമാൻ ചൂണ്ടിക്കാണിച്ചു. സ്വവർഗ്ഗരതിക്കാർ ആയതും സ്ത്രീ ആയതും ഒക്കെ വിവേചനം നേരിടുന്നതിനുള്ള കാരണങ്ങൾ ആകരുതെന്നും അവർ പറഞ്ഞു.
ആധുനിക കാലത്തെ അവശ്യകത നിറവേറ്റാൻ ഐക്യ രാഷ്ട്ര സഭയുടെ കൺവെൻഷന് സാധിക്കുന്നില്ലെന്നും, 2018 മുതൽ ഒരു ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാർ ചാനൽ വഴിയെത്തി തീർത്ത പ്രതിസന്ധിക്ക് വലിയൊരു പരിധിവരെ ഈ നിയമം വഴിതെളിച്ചു എന്നും അവർ ആരോപിച്ചു. കൺവെൻഷൻ നിലവിൽ വന്ന് ഏഴ് പതിറ്റാണ്ടുകൾ കഴിഞ്ഞു. ഈ ഏഴു പതിറ്റാണ്ടുകളിൽ ലോകം ഏറെ മാറിപ്പോയെന്നും അവർ ഓർമ്മിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ