സിഡ്‌നി: ഓസ്ട്രേലിയൻ പാർലമെന്റിൽ ആദിമവർഗ്ഗ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ജനഹിത പരിശോധനഎന്ന നിലയിൽലുള്ള റഫറണ്ടത്തിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. നിരവധി കാരണങ്ങളാൽ വോട്ടെടുപ്പ് ദിവസമായ ഒക്ടോബർ 14 ന് വോട്ട് ചെയ്യാൻ സാധിക്കാത്തവർക്കായി നേരത്തെ വോട്ട് ചെയ്യാൻ ഉള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ വിദേശങ്ങളിൽ ഉള്ള പൗരന്മാരും ഓസ്‌ട്രേലിയൻ എംബസിയുമായി ബന്ധപ്പെട്ട് വോട്ട് രേഖപ്പെടുത്തേണ്ടതാണ്. ഓസ്‌ട്രേലിയൻ ഇലക്ഷൻ കമ്മീഷൻ നിയമം അനുസരിച്ച് തിരഞ്ഞെടുപ്പിൽ പ്രായപൂർത്തിയായ പൗരന്മാർ വോട്ട് ചെയ്യാതിരിക്കുന്നത് കുറ്റകരവും പിഴശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

സാധാരണ തിരഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്മായി 'ഒരു ആദിവാസി, ടോറസ് സ്‌ട്രെയിറ്റ് ദ്വീപുവാസിയുടെ ശബ്ദം സ്ഥാപിക്കുന്ന ഭരണഘടനയിലെ മാറ്റത്തെ നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടോ' എന്ന ഒരു ചോദ്യമാണ് നൽകിയിരിക്കുന്നത്. ഇതിന്'അതെ' അല്ലെങ്കിൽ 'ഇല്ല' രേഖപ്പെടുത്താം. ഓസ്‌ട്രേലിയൻ ഭരണഘടന നിലവിൽ തദ്ദേശീയരായ ആദിമ വാസികളായ ഓസട്രേലിയക്കാരെ കുറിച്ച് പരാമർശിക്കുന്നില്ല. റഫറണ്ടം വഴി ഭരണഘടനയിൽ ഭേദഗതി വരുത്തുകയും ആദിവാസികളെയും ടോറസ് സ്‌ട്രെയിറ്റ് ദ്വീപ് നിവാസികളെയുംഅംഗീകരിക്കുകയും ഭരണഘടനയിൽഈ വ്യവസ്ഥഉൾപ്പെടുത്തുക എന്നതിലൂടെ ഓസ് ട്രേലിയൻ ഭരണഘടനയിൽ മാറ്റം വരുത്താനുള്ള ഓസ് ട്രേലിയൻ ജനതയുടെ വോട്ടാണിത്. കുറഞ്ഞത് നാല് സംസ്ഥാനങ്ങളിലോ പ്രദേശങ്ങളിലോ ഭൂരിപക്ഷം ഓസ് ട്രേലിയൻ വോട്ടർമാരും റഫറണ്ടത്തെ വിജയകരമായി പിന്തുണച്ചാൽ മാത്രമേ ഭരണഘടന ഭേദഗതി ചെയ്യാൻ കഴിയൂ. ഭാവിയിലെ ഒരു സർക്കാരിന് അത് ഇല്ലാതാക്കാനോ അവഗണനയിൽ കഴിയില്ല എന്നാണ്.

ഓസ് ട്രേലിയൻ ജനത, റഫറണ്ടത്തിൽ അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയാണെങ്കിൽ ആദിമ വാസികളുടെതായ ഒരു ബോഡി രൂപീകരിക്കപ്പെടും. അവരുടെ ശബ്ദം പാർലമെന്ററിനും ഗവൺമെന്റിനും കൂടുതൽ ശ്രദ്ധിക്കേണ്ടതായും വരും സർക്കാരിനും തദ്ദേശീയ ഓസ് ട്രേലിയക്കാർക്കും മേൽ വലിയ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തും. ഓരോ സംസ്ഥാനവും ഇതിനകം തന്നെ അതിന്റെ ഭരണഘടനയിൽ ആദിവാസികളെ അംഗീകരിച്ചിട്ടുണ്ട്, പക്ഷേ ആർക്കും അതിനെക്കുറിച്ച് അറിയില്ല, കാരണം ഇത് സംസ്ഥാന പാർലമെന്റുകളാണ് ചെയ്തത്, ഒരു റഫറണ്ടത്തിലെ ജനങ്ങളല്ല.

വിജയകരമായ ഒരു റഫറണ്ടം 'ഓസ്‌ട്രേലിയയിൽ തദ്ദേശീയ ഓസ്‌ട്രേലിയക്കാർ എങ്ങനെ ബഹുമാനിക്കപ്പെടുകയും കേൾക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് തദ്ദേശീയ ഓസ്‌ട്രേലിയക്കാർക്കും ലോകത്തിനും ഒരു പ്രധാന സന്ദേശമാണ്.റഫറണ്ടം പരാജയപ്പെട്ടാൽ ഭരണഘടന മാറ്റമില്ലാതെ തുടരും,പാർലമെന്റിന് അപ്പേഴും ഒരു തദ്ദേശീയ ഉപദേശക സമിതി സ്ഥാപിക്കാൻ കഴിയും. എന്നാൽ അനുകൂലമായ ഒരു വിധിയുണ്ടായാൽ ആദിവാസി, ടോറസ് സ്‌ട്രെയിറ്റ് ദ്വീപുവാസികളുടെ ശബ്ദം എന്ന് വിളിക്കപ്പെടുന്ന ഒരു ബോഡി ഉണ്ടാകും.ആദിവാസി, ടോറസ് സ്‌ട്രെയിറ്റ് ദ്വീപ് നിവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആദിവാസി, ടോറസ് സ്‌ട്രെയിറ്റ് ദ്വീപ് നിവാസികൾക്ക് പാർലമെന്റിനും എക്‌സിക്യൂട്ടീവ് സർക്കാരിനും നിർദ്ദേശങ്ങൾ നൽകാം.ഈ ഭരണഘടനയ്ക്ക് വിധേയമായി, ആദിവാസി, ടോറസ് സ്‌ട്രെയിറ്റ് ദ്വീപ് ശബ്ദത്തിന്റെ ഘടന, പ്രവർത്തനങ്ങൾ, അധികാരങ്ങൾ, നടപടിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിയമങ്ങൾ നിർമ്മിക്കാൻ പാർലമെന്റിന് അധികാരമുണ്ടായിരിക്കും.

ആദിമ നിവാസികൾ ലോകത്തിന്റെ പല ഭാഗങ്ങളിലും അവഗണിക്കപ്പെടുകയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്യുമ്പോൾ അവരുടെ ശബ്ദം പാരലമെന്റിൽ കേൾപ്പിക്കുന്നതിനായി നടക്കുന്ന ഈ റഫണ്ടം ഒരു ജനാധിപത്യ സംവിധാനത്തിന്റെ വിജയവും, അധൂനിക ലോകത്തിലെ എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകാനുള്ള ഒരു മാറ്റത്തിന്റെ തുടക്കമാകും.