ലണ്ടൻ: ബ്രിട്ടണിലെ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലെ പ്രധാന അജണ്ടയാകുമെന്ന് കരുതപ്പെടുന്ന കുടിയേറ്റം വീണ്ടും ചർച്ചയാക്കുകയാണ് ഹോം സെക്രട്ടറി സുവെല്ല ബ്രവേർമാൻ. നെറ്റ് മൈഗ്രേഷൻ നിരക്ക് കുറച്ചു കൊണ്ടുവരുന്നതിനായി കുടിയേറ്റ നയത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബ്രിട്ടനിൽ ജോലിക്ക് എത്തുന്ന വിദേശകളുടെ മിനിമം സാലറി പരിധി വർദ്ധിപ്പിക്കലാണ് അതിലൊന്ന്. പോയിന്റുകൾ അടിസ്ഥാനപ്പെടുത്തിയുള്ള നിലവിലെ രീതി പ്രയോജനകരമല്ലെന്നാണ് ഹോം ഡിപ്പാർട്ട്മെന്റ് കണ്ടെത്തിയിട്ടുള്ളത്.

കുടിയേറ്റക്കാരുടെ എണ്ണം അഭൂതപൂർവ്വമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, വരുന്ന തെരഞ്ഞെടുപ്പിന് മുൻപായി കുറ്റിയേറ്റ നിരക്ക് ഗണ്യമായി കുറയ്ക്കുക എന്നാതാണ് സുവെല്ല ലക്ഷ്യമിടുന്നത്. അതിന്റെഭാഗമായി, നിലവിൽ ബ്രിട്ടനിലെക്ക് ജോലിക്ക് എത്താൻ ആവശ്യമായ മിനിമം സാലറി ആയ 26,200 പൗണ്ടിൽ വർദ്ധനക്കായി ശ്രമിക്കുകയാണ് അവർ. നിലവിലെ ശരാശരി വേതനമായ 33,280 പൗണ്ടിനെക്കാൾ 20 ശതമാനം കുറവാണിത്.

അതിനു പുറമെ, ആശ്രിത വിസയുടെ കാര്യത്തിലും കൂടുതൽ കടുത്ത നടപടികളാണ് സുവെല്ല ബ്രവേർമാൻ ഉന്നം വയ്ക്കുന്നത്. അൺസ്‌കിൽഡ് വർക്കർമാരുടെ ആശ്രിതരായി എത്തുന്നവർക്കുള്ള നിയന്ത്രണങ്ങളാണ് കടുപ്പിക്കാൻ ശ്രമിക്കുന്നത്. മാനിഫസ്റ്റോയിൽ പറഞ്ഞതു പോലെ പോയിന്റ് അടിസ്ഥിത രീതി വേണ്ടത്ര പ്രയോജനം ചെയ്തില്ലെന്ന് ഹോം ഓഫീസ് വക്താവ് സമ്മതിക്കുന്നു. നെറ്റ് മൈഗ്രേഷൻ ഉയർന്ന നിരക്കി തന്നെ തുടരുകയാണ്. അതുകൊണ്ടു തന്നെ കൂടുതൽ കർക്കശമായ സമീപനം ആവശ്യമായി വന്നിരിക്കുകയാണെന്നും വക്താവ് അറിയിച്ചു.

അടുത്ത മാസം ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഏറ്റവും പുതിയ കുടിയേറ്റ കണക്ക് പ്രസിദ്ധപ്പെടുത്താൻ ഇരിക്കെ, അതിനു മുൻപായി പുതിയ നയം പ്രാബല്യത്തിൽ വരുത്താനാണ് സുവെല്ല ശ്രമിക്കുന്നത്. മൊത്തത്തിലുള്ള നെറ്റ് ഇമിഗ്രേഷൻനിരക്ക് കുറച്ചു കൊണ്ടുവരും എന്നായിരുന്നു 2019-ലെ പൊതു തെരഞ്ഞെടുപ്പിൽ ടോറികൾ നൽകിയ വാഗ്ദാനം എന്നാൽ ഏറ്റവും അവസാനം പുറത്തിറങ്ങിയ കണക്കിൽ ഇത് എക്കാലത്തേയും റെക്കോർഡ് ആയിരുന്നു.

നെറ്റ് മൈഗ്രേഷൻ നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി, വിദ്യാർത്ഥികൾ ആശ്രിതരെ കൊണ്ടുവരുന്നത് നിയന്ത്രിച്ചു കൊണ്ട് മെയ് മാസത്തിൽ ഹോം സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച്, ചില പ്രത്യേക കോഴ്സുകൾക്ക് എത്തുന്ന വിദേശ വിദ്യാ5ർത്ഥികൾക്ക് മാത്രമെ ആശ്രിതരെ കൂടെ കൊണ്ടുവരാൻ കഴിയുകയുള്ളു.