- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൗരത്വ അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കാൻ ആരംഭിച്ച് ഐറിഷ് ഗവണ്മെന്റ്; മലയാളികൾ അടക്കമുള്ള കുടിയേറ്റക്കാർക്ക് പ്രയോജനപ്പെടുന്ന ഇമിഗ്രേഷൻ വകുപ്പിന്റെ പുതിയ നടപടികൾ പ്രഖ്യാപിച്ച് ജസ്റ്റിസ് മിനിസ്റ്റർ ഹെലൻ മെക്കന്റി
ലണ്ടൻ: ഐറിഷ് പൗരത്വത്തിനുള്ള അപേക്ഷകൾ ഓൺലൈൻ ആയി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സ്വീകരിക്കാൻ ആരംഭിച്ചതായി ജസ്റ്റിസ് മിനിസ്റ്റർ ഹെലെൻ മെക്കന്റി പ്രഖ്യാപിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ ഇമിഗ്രേഷൻ സർവ്വീസുകൾ ആധുനികവത്ക്കരിക്കുന്ന പദ്ധതിയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് പൗരത്വ അപേക്ഷകൾ ഓൺലൈൻ വഴി ആക്കുന്നത്. ഇതുവരെ ധാരാളം പേപ്പർ വർക്കുകൾ ആവശ്യമായിരുന്ന പ്രക്രിയയെ ഡിജിറ്റൈസ് ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം.
ഇതിനായി ഒരു പോർട്ടൽ സിസ്റ്റം ആവിഷ്‌കരിക്കും. അതുവഴി വ്യക്തികൾക്ക് അവരുടെ, ഇമിഗ്രേഷൻ സർവ്വീസുകളുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും നിരീക്ഷിക്കുവാനും മാനേജ് ചെയ്യുവാനും കഴിയും. പുതുതായി പൗരത്വം എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ അപേക്ഷാ ഫോം പൂർണ്ണമായി പൂരിപ്പിക്കുവാനും, ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുവാനും ഫീസ് ഓൺലൈൻ വഴി അടയ്ക്കുവാനും ഇതുവഴി സാധ്യമാകും. ഇത് പൗരത്വം ലഭിക്കുന്നതിനുള്ള പ്രക്രിയയെ കൂടുതൽ എളുപ്പവും കാര്യക്ഷമവുമാക്കും.
ഓൺലൈൻ സർവ്വീസ് ലഭ്യമല്ലാത്തവർക്കായി പേപ്പർ അടിസ്ഥിത അപേക്ഷാ സിസ്റ്റവും ഉണ്ടായിരിക്കും. പുതിയ ഓൺലൈൻ സമ്പ്രദായാം പൊതു സേവനങ്ങൾ മെച്ചപ്പെട്ട രീതിയിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും ഒപ്പം അപേക്ഷാ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സഹായിക്കുമെന്നു മെക്കെന്റി പറഞ്ഞു. അടുത്തകാലത്തായി ഐറിഷ് പൗരത്വത്തിനുള്ള അപേക്ഷകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2022-ൽ മൊത്തം 17,000 അപേക്ഷകളാണ് ലഭിച്ചതെങ്കിൽ, 2023-ൽ ഇതുവരെ 16,000 ൽ അധികം അപേക്ഷകൾ ലഭിച്ചു കഴിഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ