- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ ജിസാനിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; ബംഗ്ലാദേശ് സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ
ജിസാൻ: സൗദിയിലെ ജിസാനിൽ മലയാളി യുവാവ് കുത്തേറ്റുമരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഒന്നാം മൈൽ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി സൈദ് ഹാജിയുടെ മകൻ ചേരിക്കപ്പാടം ഹൗസിൽ അബ്ദുൽ മജീദാണ്(44) കൊല്ലപ്പട്ടത്. ജിസാനിലെ ദർബ് എന്ന സ്ഥലത്ത് ചൊവ്വാഴ്ച രാത്രി സൗദി സമയം ഒമ്പത് മണിയോടെയാണ് സംഭവം.
പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ബംഗ്ലാദേശി സ്വദേശികളിൽ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ദർബിലെ ഒരു ശീഷ കടയിലാണ് അബ്ദുൽ മജീദ് ജോലി ചെയ്തിരുന്നത്. ഇന്നലെ ജോലി അന്വേഷിച്ചുവന്ന ഒരു ബംഗ്ലാദേശിയോട് ജോലിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പറയപ്പെടുന്നത്.
വിവരമറിഞ്ഞ് പൊലീസെത്തി നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ദർബിലെ ആശുപത്രി മോച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിനാണ് മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ പോയി അബ്ദുൽ മജീദ് തിരിച്ചെത്തിയത്. മാതാവ്: സി.പി സൈനബ(61). ഭാര്യ: റൈഹാനത്ത് ഇ.കെ (38). മക്കൾ: ഫാത്വിമത്തു നാജിയ സി.പി (20), മിദ്ലാജ് സി.പി (15)