- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ പുരോഗതിക്ക് സംഭാവന നൽകാൻ ബ്രിട്ടീഷ് ഇന്ത്യാക്കാർ ഒത്തു ചേരുന്നു; ഹൗസ് ഓഫ് കോമൺസ് കോംപ്ലക്സിൽ നടന്ന നമസ്തെ ലണ്ടൻ പരിപാടിയിൽ മോദിക്കും ഏറെ പ്രശംസ; ബ്രിട്ടനിൽ സാന്നിദ്ധ്യം തെളിയിച്ച് ഇന്ത്യൻ മൈനോറിറ്റി ഫൗണ്ടേഷൻ
യു കെ യിലുള്ള ഇന്ത്യൻ ജനത ഇന്ത്യയുടെ വളർച്ചയ്ക്കും പുരോഗതിക്കും കാര്യമായ സംഭാവനകൾ ചെയ്യണമെന്ന ലണ്ടൻ പ്രമേയം വ്യാഴാഴ്‌ച്ച നടന്ന സമ്മേളനത്തി ഇന്ത്യൻ മൈനോറിറ്റി ഫൗണ്ടേഷൻ പാസ്സാക്കിയതായി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. ഹൗസ് ഓഫ് കോമൺസ് കോംപ്ലെക്സിൽ, സദ്ഭാവനാ ഇവെന്റിന്റെ ഭാഗമായി നടന്ന ''നമസ്തേ ലണ്ടൻ: റിസർജൻസ് ഓഫ് ന്യു ഇന്ത്യ'' എന്ന പരിപാടിയിൽ ''ഇഗ്‌നൈറ്റിങ് കളക്ടീവ് ഗുഡ്നെസ്സ്: മൻ കി ബാത്ത് എന്ന പരിപാടിയും ആരംഭിച്ചു.
ആഗോളടിസ്ഥാനത്തിൽ, വിവിധ രാജ്യങ്ങളിലെ ഇന്ത്യാക്കാർ തങ്ങളുടെ മാതൃരാജ്യത്തിന്റെ വളർച്ചക്ക് നൽകുന്ന സംഭാവനകൾ അംഗീകരിക്കുവാനും, പുതിയ ആഗോള അജണ്ട രൂപീകരിക്കുന്നതിൽ അവരുടെ പങ്ക് എടുത്തു കാണിക്കുന്നതിനുമായുള്ള ''ചാർട്ടിങ് ഗുഡ്വിൽ; ഇന്ത്യാസ് ഗ്ലോബൽ ഓഡീസി'' എന്ന പരിപാടിയുടെ ഭാഗമായായിരുന്നു ഇത് സംഘടിപ്പിച്ചത്. ഇന്ത്യൻ മൈനോറിറ്റീസ് ഫൗണ്ടേഷൻ കൺവീനർ സത്നാം സിങ് സന്ധുവും സ്ഥാപകൻ പ്രൊഫസർ ഹിമാനി സൂദും ചേർന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ ഇന്ത്യാക്കാരുടെ പങ്കാളിത്തത്തെ തന്റെ ആഗോള അജണ്ടയിലെ ഒരു പ്രധാന വിഷയമായി എടുത്തിട്ടുണ്ട് എന്ന് പറഞ്ഞ ഇന്ത്യൻ ഹൈക്കമ്മീഷണ വിക്രം ദൊരൈസ്വാമി, തങ്ങളിൽ നിന്നും അകന്ന് അങ്ങ് ദൂരെ ഇന്ത്യയിൽ ജീവിക്കുന്ന ഓരോ ഇന്ത്യാക്കാരനും നമ്മുടെ പ്രഥമപരിഗണനയിൽ ഉണ്ടാകണമെന്നും പറഞ്ഞു. കോഹിമയിൽ നിന്നും കച്ചു വരെയും കാശ്മീർ മുതൽ കന്യാകുമാരി വരെയും ഉള്ള ഒരു വിഭാഗത്തിലേയും ഒരു വ്യക്തിയെയും ഒഴിവാക്കരുതെന്നും എല്ലാവരുടെയും ക്ഷേമമായിരിക്കണം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാംസ്‌കാരിക, സാഹിത്യ, രാഷ്ട്രീയ ബന്ധങ്ങൾ ആഗോളാടിസ്ഥാനത്തിൽ വിപുലീകരിക്കാനും അതോടൊപ്പം ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ സഹായിക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഈ ഗുഡ്വിൽ ഈവന്റ് എന്ന് ഇന്ത്യൻ മൈനോറിറ്റീസ് ഫൗണ്ടേഷൻ വക്താവ് പറഞ്ഞു.
സബ്ക സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന് മുദ്രാവാക്യത്തിലൂടെ രാജ്യത്തിന്റെ വീക്ഷണകോണിൽ തന്നെ പ്രധാനമന്ത്രി പോസിറ്റീവ് ആയ ഒരു മാറ്റം വരുത്തിയിരിക്കുകയാണെന്ന് ചടങ്ങിൽ പങ്കെടുത്ത ഇൻഡോ- യൂറോപ്യൻ ബിസിനസ്സ് ഫോറത്തിലെ വിജയ് ഗോയൽ പറഞ്ഞു. ഇത് രാജ്യത്തിന്റെ വികസനത്തിനും അഴിമതി രഹിത ഭരണത്തിനും കളമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ