ദമാം :ഹഫർ അൽ ബത്തീൻ ഒഐസിസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139-ാംജന്മദിനം പ്രസിഡന്റ് വിബിൻ മറ്റത്തും മറ്റ് മുതിർന്ന നേതാക്കളും ചേർന്നു കേക്ക് മുറിച്ചു മധുരവിതരണം നടത്തിയാണ് ആഘോഷിച്ചത്.

ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും തകരാതിരിക്കാൻ കോൺഗ്രസ് ശക്തിപ്രാപിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യോഗം വിലയിരുത്തി.

ജിതേഷ് തെരുവത്ത്, ഷബ്നാസ് കണ്ണൂർ, ജോബി ആന്റണി, അശോക് ജേക്കബ്, സൈഫുദ്ധീൻ പള്ളിമുക്ക് , മുഹമ്മദ് റാഫി, സാബു സി തോമസ്, ഇക്‌ബാൽആലപ്പുഴ,സാജൻ ഒലിക്കൽ ,ജംഷാദ് അലി , റഷീദ് വി. പി , ഉസ്മാൻ പല്ലങ്ങൽ എന്നിവർ നേതൃത്വം നൽകി.