- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
അജ്ഞാത വാഹനം സൈക്കിളിൽ ഇടിച്ചു; ഇന്ത്യൻ യുവാവിന് ദാരുണ മരണം
റിയാദ്: റിയാദിൽ അജ്ഞാത വാഹനം സൈക്കിളിൽ ഇടിച്ച് ഇന്ത്യൻ യുവാവ് മരിച്ചു. ജോലി സ്ഥലത്തേക്ക് സൈക്കിളിൽ പോകുകയായിരുന്ന ശഹറൻപൂർ സ്വദേശി മുഹമ്മദ് മുസ്ഖുറാൻ (32) ആണ് റിയാദ് എക്സിറ്റ് 10ൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. രാവിലെ അജ്ഞാത വാഹനമിടിച്ചാണ് അപകടം.
സംഭവസ്ഥലത്ത് വെച്ചു തന്നെ മുഹമ്മദ് മുസ്ഖുറാൻ മരിച്ചു. മഹരർ - ഖുർഷിദ ദമ്പതികളുടെ മകനാണ്. റിയാദിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അഞ്ച് വർഷമായി നാട്ടിൽ പോയിട്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ഭാരവാഹികൾ രംഗത്തുണ്ട്.
Next Story