- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറച്ചാൽ നേട്ടം ആർക്ക്?
ലണ്ടൻ: ബ്രിട്ടണിൽ നെറ്റ് മൈഗ്രേഷൻനിരക്ക് റെക്കോർഡ് നിലയിൽ എത്തിയിരിക്കുന്ന സാഹചര്യത്തിൽ അത് കുറയ്ക്കാൻ കഴിഞ്ഞാൽ ആളൊന്നിന് 1,100 പൗണ്ട് വീതം പ്രതിവർഷം ലാഭിക്കാൻ കഴിയുമെന്ന കണക്കുകൾ പുറത്തു വരുന്നു. ഗ്രോത്ത് കമ്മീഷന്റെ പുതിയ പഠന റിപ്പോർട്ടിൽ പറയുന്നത് നെറ്റ് മൈഗ്രേഷൻ നിരക്ക് താഴ്ത്താൻ സാധിച്ചാൽ രാജ്യത്തിലെ ജീവിത നിലവാരം ഉയരും എന്നാണ്. അതേസമയം ഇൻഹെരിറ്റൻസ് ടാക്സ് നിർത്തലാക്കിയാൽ, സമാന നിരക്കിലുള്ള വരുമാന നികുതി നൽകുന്നതിനേക്കാൾ കൂടുതൽ പ്രതിശീർഷ ജി ഡി പിയിൽ വർദ്ധനവ് ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അടുത്ത മാസത്തെ ബജറ്റ് റിപ്പോർട്ടിന് മുന്നോടിയായുള്ള ഈ റിപ്പോർട്ട് പൂർണ്ണമായും അടുത്ത ആഴ്ച്ച പ്രസിദ്ധപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ഡിസംബറിൽ അവസാനിച്ച ഒരു വർഷം നെറ്റ് മൈഗ്രേഷൻ 1,39,000 വർദ്ധിച്ച് 7,45,000 ൽ എത്തിയ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് പുറത്തു വരുന്നത്. കേംബ്രിഡ്ജിലെ ജനസംഖ്യക്ക് തുല്യമാണ് ഇപ്പോൾ ബ്രിട്ടനിലെനെറ്റ് മൈഗ്രേഷൻ എന്നതുകൂടി പരിഗണിക്കണം.
യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നും തൊഴിലിനായി എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതാണ് ഈ വർദ്ധനവിന് കാരണമെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു. ഇവരിൽ അധികവും ആരോഗ്യ പരിപാലന രംഗത്ത് തൊഴിൽ ചെയ്യുന്നതിനായി ഹെൽത്ത് ആൻഡ് കെയർ വിസയിൽ എത്തുന്നവരാണ്. എന്നാൽ, നെറ്റ് മൈഗ്രേഷൻ മൊത്തത്തിൽ നോക്കിയാൽ ഏറ്റവുമധികം വർദ്ധനവ് ഉണ്ടായിരിക്കുന്നത് യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2028 ആകുമ്പോഴേക്കും നെറ്റ് മൈഗ്രേഷൻ 3,15,000 ൽ നിന്നും 1,50,000 ആയി കുറക്കണമെന്ന് ഗ്രോത്ത് കമ്മീഷൻ ശുപാർശ ചെയ്തതായി ദി ടെലെഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഈ നീക്കം 2045 ആകുമ്പോഴേക്കും ജി ഡി പിയിൽ 2.4 ശതമാനത്തിന്റെ കുറവ് ഉണ്ടാക്കുമെങ്കിലും പ്രതിശീർഷ ജി ഡി പി യിൽ അതേ വർഷം തന്നെ 2.1 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2023 ജൂണിൽ അവസനിച്ച ഒരു വർഷത്തെ കണക്കെടുത്താൽ ബ്രിട്ടനിലേക്ക് എത്തിയ വിദേശികളിൽ ഏറ്റവും അധികം ഇന്ത്യാക്കാരാണ്. 2,53,000 പേരാണ് ഇന്ത്യയിൽ നിന്നും ബ്രിട്ടനിലെക്ക് കുടിയേറിയത്. 1,41,000 ആളുകൾ കുടിയേറിയ നൈജീരിയ രണ്ടാം സ്ഥാനത്തും, 89,000 കുടിയേറ്റക്കാരുമായി ചൈന മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
55,000 കുടിയേറ്റക്കാരുമായി പാക്കിസ്ഥാൻ, 35,000 പേരുമായിയുക്രെയിൻ എന്നിവയാണ് തൊട്ടു പുറകെയുള്ള രാജ്യങ്ങശ്. ചൈനയിൽ നിന്നുള്ളവരിൽ ഏറിയ പങ്കും മനുഷ്യാവകാശ ധ്വംസന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഹോങ്കോംഗിൽ നിന്നെത്തിയവരാണ്.