- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ഇന്ത്യ- വെയ്ൽസ് ബന്ധം ഊട്ടിയുറപ്പിക്കാൻ "വെയ്ൽസ് ഇൻ ഇന്ത്യ" ഉത്സവം
ഇന്ത്യയും വെയ്ൽസും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ വെൽഷ് സർക്കാർ ആരംഭിച്ചു. കല, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിലായിരിക്കും പ്രധാനമായും ഈ ആഘോഷങ്ങൾ ഊന്നൽ നൽകുക. വെയ്ൽസ് ഇൻ ഇന്ത്യ എന്ന് പേരിട്ട ആഘോഷങ്ങളിൽ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുതങ്ങുന്ന പദ്ധതികളും ഉൾപ്പെടുന്നു.
പുതിയ വ്യാപാര- നിക്ഷേപ സാധ്യതകൾ കണ്ടെത്തുക, സാംസ്‌കാരിക വിനിമയം, കായിക മത്സരങ്ങളിലെ പങ്കാളിത്തം, വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ ബന്ധം ഊട്ടിയുറപ്പിക്കുക തുടങ്ങിയവയാണ് പ്രധാന മേഖലകൾ എന്ന് വെയ്ൽസ് സർക്കാർ പ്രതിനിധി പറയുന്നു. ചരിത്രപരവും, ബഹുമുഖവുമായ ബ്വന്ധമാണ് ഇന്ത്യയും വെയ്ൽസും തമ്മിലുള്ളത് എന്ന് ഈ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് യു കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി പ്രതികരിച്ചു.
പരസ്പരം പ്രയോജനകരമാവുന്ന രീതിയിൽ വ്യാപാര, വിദ്യാഭ്യാസ, ടൂറിസം, സാംസ്‌കാരിക മേഖലകളിലെ ബന്ധം ഊട്ടിയുറപ്പിക്കുവാൻ ഇതുവഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വെയ്ൽസിലെ ഇന്ത്യൻ സാന്നിദ്ധ്യത്തിന് കൂടുതൽ ഊർജ്ജം പകരുന്നതാണ് ഇന്ത്യൻ വംശജരായ വെൽഷ് പൗരന്മാരുടെ സമൂഹം എന്നും അദ്ദേഹം പറഞ്ഞു. ഈ ആഘോഷങ്ങളുടെ പ്രാരംഭം കുറിച്ചു കൊണ്ട് സാമ്പത്തിക, ശാസ്ത്ര ഗവേഷണ രംഗങ്ങളിൽ ഭാവിയിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ ഉണ്ടാകാവുന്ന ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്നു.
ഈ പദ്ധതി ഇന്ത്യയിൽ ആരംഭിക്കുന്നതിനായി വെൽഷ് ആരോഗ്യകാര്യമന്ത്രി എല്യുൺഡ് മോർഗന്റെ നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ഫെബ്രുവരി 28 ന് ആയിരുന്നു അവരുടെ ഇന്ത്യൻ സന്ദർശനം ആരംഭിച്ചത്.