ലണ്ടൻ: കെയറർ വിസ കച്ചവടത്തെ പറ്റി ഇന്ന് മലയാളി കുഞ്ഞുങ്ങളോട് പോലും ചോദിച്ചാൽ പറഞ്ഞു തരും. എന്നാൽ ഏതാനും കോടി രൂപ വളഞ്ഞ വഴിയിൽ ഉണ്ടാക്കാൻ കെയർ വിസയേക്കാൾ നല്ലതു കെയർ ഹോം തന്നെ വാങ്ങി ബാങ്കിനെ പറ്റിക്കുകയാണ് എന്ന് യുകെ മലയാളികളെ പത്തു വർഷം മുൻപേ പഠിപ്പിച്ച വിരുതനാണ് കരിംകുന്നംകാരനായ ബ്രിസ്റ്റോൾ മലയാളി. പിന്നീട് കേരളത്തിലേക്ക് മുങ്ങിയ ഇയാൾ അവിടെ തട്ടിപ്പിന്റെ പുതിയ മേഖലകൾ തേടുന്നതിനിടെ ഉത്തര മലബാറിൽ കാലിടറി ഉണ്ടാക്കിയ പണത്തിൽ സിംഹഭാഗവും ഒരു സ്ത്രീയുടെ കാൽക്കീഴിൽ അടിയറ വച്ച് രക്ഷിച്ചെടുത്ത തടിയുമായി യുകെയിലേക്ക് വീണ്ടും മുങ്ങുക ആയിരുന്നു. പൊങ്ങിയതാകട്ടെ കാർഡിഫിലും. പിന്നീട് യുകെ മലയാളികൾ കേട്ടത് ട്രക്ക് വിസയെ കുറിച്ചാണ്.

വീണ്ടും മില്യണുകൾ അക്കൗണ്ടിൽ പറന്നെത്തുന്നത് സ്വപ്നം കണ്ട ഈ തട്ടിപ്പുകാരന്റെ സ്വപ്നങ്ങളിലേക്ക് കരിഓയിൽ പോലെ പടർന്നു കയറുകയിരുന്നു 2021 സെപ്റ്റംബർ 28നു ബ്രിട്ടീഷ് മലയാളി നൽകിയ മുന്നറിയിപ്പ് വാർത്ത. തുടർന്ന് ആ വാർത്ത കേരളത്തിൽ അടക്കം വൈറൽ ആയതോടെ ഒരു ലക്ഷം ട്രക്ക് ഡ്രൈവർ വിസ എന്ന തട്ടിപ്പുകാരന്റെ വാഗ്ദാനത്തിൽ കൊത്താൻ ആരും തയ്യാറായില്ല എന്നതാണ് വാസ്തവം. കോൾ സെന്റർ സൗകര്യം അടക്കം ഒരുക്കിയാണ് ഇയാൾ ഒരു ലക്ഷം പേർക്ക് വിസ കച്ചവടം നടത്താൻ ഉള്ള വമ്പൻ പദ്ധതി തയാറാക്കിയിരുന്നത്. റോയൽ ബാങ്ക് ഓഫ് സ്‌കോട്ലൻഡിനെ വരെ കബളിപ്പിച്ച ചരിത്രമുള്ള ഇയാൾക്ക് ചെറിയ നിലയിൽ ഉള്ള പദ്ധതികൾ ഒന്നും ആസൂത്രണം പോലും ചെയ്യാനാകില്ല എന്നതും കാണാതെ പോകരുത്.

സാഹചര്യം അനുകൂലം, ഭാവി ശോഭനം

എന്നാൽ തട്ടിപ്പുകാരന്റെ കെണിയിൽ വീണു പാവങ്ങളായ മലയാളി ഡ്രൈവർമാർ യുകെയിൽ എത്തിയില്ലെങ്കിലും ട്രക്ക് ഡ്രൈവർമാരുടെ ഒഴിവുകൾ നികത്താൻ ഒടുവിൽ മലയാളികൾ തന്നെ വേണ്ടി വന്നു എന്നാണ് ഇപ്പോൾ ഈ രംഗത്ത് തൊഴിൽ ചെയ്യുന്ന 200 ഓളം പേര് തെളിയിക്കുന്നത്. ബ്രക്സിറ്റിനു ശേഷം യൂറോപ്യൻ യൂണിയൻ പൗരത്വം ഉള്ളവർ ബ്രിട്ടൻ ഉപേക്ഷിച്ചതും കോവിഡാനന്തര ജീവിതത്തിൽ ഡ്രൈവർ ജോലിയോടുള്ള പൊതു വിരക്തതയും ചേർന്നപ്പോൾ ആയിരക്കണക്കിന് ട്രക്കുകളാണ് ബ്രിട്ടനിൽ ഷെഡിൽ കയറിയത്. സപ്ലൈ ചെയിൻ തകരും എന്ന ഘട്ടം എത്തിയതോടെ പട്ടാളക്കാരുടെ സഹായം പോലും ട്രക്ക് ഓടിക്കാൻ സർക്കാരിന് തേടേണ്ടി വന്നു. തുടർന്ന് അതി കാർക്കശ്യം ആയിരുന്ന ട്രക് ഡ്രൈവർ ലൈസൻസ് ടെസ്റ്റ് ലളിതമാക്കിയതും ആരെ കിട്ടിയാലും ജോലിക്കെടുക്കാൻ ലോജിസ്റ്റിക് കമ്പനികൾ മത്സരം തുടങ്ങിയതും ഈ മേഖലയിലും മലയാളികൾക്കായി ഒരു വഴി തുറന്നിട്ട് നൽകുക ആയിരുന്നു.

കുട്ടികൾ മുതിർന്നു, ഏതാനും ദിവസം വീട്ടിൽ നിന്നും മാറിയാലും കുഴപ്പമില്ലാത്ത കാലം

ചെറിയ കുട്ടികൾ ഉള്ള വീട്ടിൽ മുതിർന്നവർ ആരെങ്കിലും നിർബന്ധമായും വേണമെന്ന നിയമപരമായ നിബന്ധനയാണ് ഇഷ്ടമുള്ളതും മികച്ച ശമ്പളം ഉള്ളതുമായ ജോലികളിൽ നിന്നും ആയിരക്കണക്കിന് യുകെ മലയാളികളെ പിടിച്ചു പിന്നോക്കം വലിച്ചത്. എന്നാൽ ഇരുപതാണ്ടിന്റെ പ്രവാസം പിന്നിടുമ്പോൾ കുട്ടികൾ ഒക്കെ കൗമാരം പിന്നിട്ടും താലപ്പൊക്കം വച്ചതോടെ വീട്ടിൽ സദാ സമയം ആളുണ്ടാകണം എന്ന നിയമക്കണ്ണിൽ നിന്നുമാണ് യുകെ മലയാളികൾ രക്ഷപ്പെട്ടത്. ഈ സാഹചര്യം മുതലാക്കാൻ രണ്ടു പതിറ്റാണ്ടോളം യുകെ റോഡുകളിൽ തലങ്ങും വിലങ്ങും കാർ ഓടിച്ച പരിചയവും അനേകം പേർക്ക് തുണയായി.

ട്രക്ക് ഓടിക്കാൻ പോകുമ്പോൾ ഏതാനും ദിവസത്തേക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നാലും കുഴപ്പമില്ല എന്ന സാഹചര്യവും അനേകം പേരെ ഈ തൊഴിൽ മേഖലയിലേക്ക് ആകർഷിച്ച ഘടകമാണ്. സാധാരണ ജോലി ചെയ്യുന്നതിന്റെ അമ്പതു ശതമാനം ശമ്പളം എങ്കിലും അധികമായി കിട്ടും എന്നതും അനേകർക്ക് ആശ്വാസമായി. ചെറുപ്പകാലത്തു വിശ്രമം ഇല്ലാതെ തൊഴിൽ ചെയ്തിരുന്നവർക്ക് ഏതാനും ദിവസം ട്രക്ക് ഓടിക്കാൻ പോയാലും പഴയതു പോലെ തന്നെ ശമ്പളം കയ്യിൽ കിട്ടും എന്ന അനുകൂല സാഹചര്യവും വലിയ സങ്കീർണതകൾ ഒന്നും ഇല്ലാതെ ട്രക്ക് ഓടിച്ചു ജോലി ചെയ്യാമെന്ന ആദ്യമാദ്യം എത്തി ലൈസൻസ് നേടിയവരുടെ അനുഭവ സാക്ഷ്യവും ഇപ്പോൾ അനേകം പേരെ ഈ തൊഴിലിലേക്ക് ആകർഷിക്കുകയാണ്.

നൂറു കണക്കിനു മലയാളി ട്രക്ക് ഡ്രൈവർമാർ, പരിശീലനം കഠിനം, കനത്ത ഫീസും

നൂറുകണക്കിന് മലയാളി യുവാക്കളും മധ്യ വയസ്‌കരുമാണ് ഇപ്പോൾ ട്രക്ക് ഓടിച്ച് ഉപജീവനം കണ്ടെത്തുന്നത്. ആദ്യമൊക്കെ മടിച്ചു നിന്നവർക്ക് ഇപ്പോൾ തുടക്കക്കാർ മികച്ച വരുമാനം കണ്ടെത്തുന്നതും കുടുംബത്തിന്റെ സൗകര്യം കൂടി കണക്കിലെടുത്തു ജോലി ചെയ്യാം എന്ന അനുകൂല സാഹചര്യം ഉണ്ടായതും ഒക്കെ ട്രക്ക് ഡ്രൈവിങ്ങിനോട് കമ്പം ഉണ്ടാക്കുകയാണ്. നീണ്ട ദിവസങ്ങൾ ആവശ്യമായ യൂറോപ്യൻ ട്രിപ്പുകളെക്കാൾ ഏതാനും മണിക്കൂർ ഓടിച്ചെത്താവുന്ന യുകെ ഡെസ്റ്റിനേഷൻ ആവശ്യം പോലെ ലഭ്യമാണ് എന്നതും ട്രക്ക് ഡ്രൈവിങ്ങിൽ മലയാളികൾക്ക് അനുകൂല സാഹചര്യം ഒരുക്കുകയാണ്.

എന്നാൽ കടുപ്പമേറിയ പരിശീലനം പൂർത്തിയാക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ആവശ്യത്തിന് പരിശീലന കേന്ദ്രങ്ങൾ എല്ലാ പട്ടണങ്ങളിലും ലഭ്യമല്ല എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കോവിഡിന് ശേഷം ട്രക്ക് പരിശീലനത്തിനും ഡ്രൈവിങ് ടെസ്റ്റ് പരീക്ഷക്കും ഫീസ് കുത്തനെ ഉയർന്നതും കുറച്ചധികം പണം കൈയിൽ നിക്ഷേപമായി ഇല്ലാത്തവർക്ക് ട്രക്ക് ഡ്രൈവിംഗിനെ കുറിച്ച് ചിന്തിക്കാൻ പോലും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സാധ്യതയുള്ള വരുമാനം ഉൾപ്പെടെ ഒരു ട്രക്ക് ഡ്രൈവറായി ഒരു കരിയർ പിന്തുടരാൻ തീരുമാനിക്കും മുന്നേ ഈ തൊഴിലുമായി ബന്ധപ്പെട്ട ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്.

പ്രൊഫഷണൽ എച്ച്ജിവി (ലാർജ് ഗുഡ്സ് വെഹിക്കിൾ) ഡ്രൈവിംഗിന്റെ പ്രയോജനങ്ങൾ

തൊഴിൽ സുരക്ഷ: ഗതാഗത വ്യവസായത്തിൽ അവർ വഹിക്കുന്ന പ്രധാന പങ്ക് കാരണം എച്ച്ജിവി ഡ്രൈവർമാർക്ക് ഉയർന്ന ഡിമാന്റാണ്. ചരക്ക് ഗതാഗതം ആവശ്യമുള്ളിടത്തോളം തൊഴിൽ സുരക്ഷിതത്വത്തിന്റെയും സ്ഥിരതയുടെയും ഒരു ബോധം പ്രദാനം ചെയ്യുന്ന വിദഗ്ദ്ധരായ എച്ച്ജിവി ഡ്രൈവർമാരുടെ ആവശ്യം ഉണ്ടാകും.

മത്സരാധിഷ്ഠിത വരുമാനം: എച്ച്ജിവി ഡ്രൈവർമാർക്ക് മാന്യമായ വരുമാനം നേടാൻ കഴിയും. പ്രത്യേകിച്ച് അനുഭവ പരിചയവും എഡിആർ (അപായകരമായ സാധനങ്ങൾ കൊണ്ടു പോകുന്നത്) പോലുള്ള അധിക യോഗ്യതകളും ഡ്രൈവർമാർ അവരുടെ കരിയറിൽ പുരോഗമിക്കുകയും കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുമ്പോൾ വരുമാന സാധ്യത വർദ്ധിക്കുന്നു.

ഫ്‌ളെക്‌സിബിലിറ്റിയും വൈവിധ്യവും: ജോലി സമയത്തിന്റെയും സ്ഥലങ്ങളുടെയു കാര്യത്തിൽ എച്ച്ജിവി ഡ്രൈവിങ് വഴക്കം നൽകുന്നു നിങ്ങൾക്ക് ദീർഘദൂര അല്ലെങ്കിൽ ഹ-സ്വദൂര ഡ്രൈവിങ് തിരഞ്ഞെടുക്കാം. ഇതു നിങ്ങളുടെ മുൻ ഗണനകൾക്ക് അനുസൃതമായി നിങ്ങളുടെ കരിയർ ക്രമീകരിക്കാൻ അനുവദിക്കുന്നു. കൂടാതെ ജോലിയുടെ സ്വഭാവം രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ പര്യവേഷണം ചെേേയ്യാനാ അന്തർദേശീയമായി യാത്ര ചെയ്യാനോ അവസരങ്ങൾ നൽകുന്നു.

സ്വാതന്ത്ര്യം: എച്ച്ജിവി ഡ്രൈവർമാർ അവരുടെ ജോലിയിൽ പലപ്പോഴും സ്വാതന്ത്ര്യം ആസ്വദിക്കുന്നു. അവർക്ക് ഉത്തരവാദിത്വങ്ങളും സമയപരിധികളും ഉള്ളപ്പോൾ പരമ്പരാഗത ഓഫീസ് ക്രമീകരണത്തിൽ നിന്ന് മാറി തുറന്ന റോഡിൽ അവർക്ക് സ്വാതന്ത്ര്യബോധം അനുഭവിക്കാൻ കഴിയും.

തുർച്ചയായ പഠനം: എച്ച്ജിവി വ്യവസായം നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ ഡ്രൈവർമാർക്ക് അവരുടെ കരിയറിൽ ഉടനീളം പുതിയ കഴിവുകൾ പഠിക്കാനും വികസിപ്പിക്കാനും അവസരമുണ്ട്. നൂതന ഡ്രൈവിങ് ടെക്‌നിക്കുകൾ മുതൽ വാഹന സംവിധാനങ്ങളിലെ സാങ്കേതിക പുരോഗതി വരെ എച്ച്ജിവി ഡ്രൈവിങ് നിങ്ങളുടെ ഇടപഴകുകയും തുടർച്ചയായി പഠിക്കുകയും ചെയ്യുന്നു.

പ്രൊഫഷണൽ എച്ച്ജിവി ഡ്രൈവിംഗിന്റെ പോരായ്മകൾ

നീണ്ട മണിക്കൂറുകളും വീട്ടിൽ നിന്ന് അകലെയുള്ള സമയവും: ഡെലിവറി ഷെഡ്യൂളുകൾ നിറവേറ്റുന്നതിനായി എച്ച്ജിവി ഡ്രൈവർമാർ പലപ്പോഴും ദീർഘനേരം പ്രവർത്തിക്കുന്നു. ചിലപ്പോൾ വാരാന്ത്യങ്ങളും രാത്രികളും ഉൾപ്പെടെ. ഇതു കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്നു പോകാൻ ഇടയാക്കും. ഇത് വ്യക്തിപരമായ ബന്ധങ്ങളിൽ ബുദ്ധിമുട്ട് ഉണ്ടാക്കും. ശാരീരിക ആവശ്യങ്ങൾ: എച്ച്ജിവി ഡ്രൈവിങ് ശാരീരികമായി ആവശ്യപ്പെടാം. ദീർഘനേരം ഇരിക്കുക, ലോഡിങ്, അൺലോഡിങ് സമയത്ത് ഭാരോദ്വഹനം, വിവിധ കാലാവസ്ഥാ സാഹചര്യങ്ങളുമായി സമ്പർക്കം എന്നിവ ആവശ്യമാണ്. ജോലിയുടെ ശാരീരിക ആവശ്യങ്ങൾ നേരിടാൻ ശരിയായ ആരോഗ്യവും ശാരീരിക ക്ഷമതയും നിലനിർത്തേണ്ടത് പ്രധാനമാണ്.

ഉയർന്ന ഉത്തരവാദിത്വവും സമ്മർദ്ദവും: എച്ച്ജിവി ഡ്രൈവർമാർ തങ്ങളുടെയും അവരുടെ ചരക്കുകളുടെയും മറ്റ് റോഡ് ഉപഭോക്താക്കളുടെയും സുരക്ഷയ്ക്കായി ഉയർന്ന തലത്തിലുള്ള ഉത്തരവാദിത്വം വഹിക്കുന്നു. വെല്ലുവിളി നിറഞ്ഞ റോഡ് അവസ്ഥകൾ നാവിഗേറ്റ് ചെയ്യുക. കർശനമായ നിയന്ത്രണങ്ങൾ പാലിക്കുക. സമയ സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യുക. എന്നിവ സ്‌ട്രെസ് ലെവലുകൾ വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും. പരിമിതിമായ സാമൂഹിക ഇടപെടൽ: ജോലിയുടെ സ്വഭാവം പലപ്പോഴും റോഡിൽ ഒറ്റയ്ക്ക് നീണ്ട മണിക്കൂറികൾ ഉൾക്കൊള്ളുന്നു. സാമൂഹിക ഇടപെടൽ പരിമിതപ്പെടുത്തുകയും ഒറ്റപ്പെടലിന്റെ വികാരങ്ങളിലേക്ക് നയിക്കുകയും ചെയ്യും. എന്നിരുന്നാലും സാങ്കേതിക വിദ്യയിലെ പുരോഗതി ഡ്രൈവർമാർക്ക് യാത്രയിലായിരിക്കുമ്പോൾ പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്തുന്നത് എളുപ്പമാക്കി.

എച്ച്ജിവി ഡ്രൈവിംഗിൽ സാധ്യമായ വരുമാനം: അനുഭവം, യോഗ്യതകൾ, ജോലിയുടെ തരം, തൊഴിലുടമ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ച് എച്ചിജിവി ഡ്രൈവർമാരുടെ വരുമാനം വ്യത്യാസപ്പെടാം. ശരാശരി പുതിയതായി യോഗ്യത നേടിയ എച്ച്ജിവി ഡ്രൈവർമാർക്ക് പ്രതിവർഷം 20, 000 നും 25, 000 നും ഇടയിൽ വരുമാനം പ്രതീക്ഷിക്കാം. പരിചയവും എഡിആർ പോലുള്ള അധിക യോഗ്യതകളും ഉപയോഗിച്ച് വരുമാനം പ്രതിവർഷം 30, 000 അല്ലെങ്കിൽ അതിൽ കൂടുതലായി വർദ്ധിക്കും. ദീർഘദൂര ഡ്രൈവർമാർക്കും വൻകിട ലോജിസ്റ്റിക്‌സ് കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും കൂടുതൽ ദൂരപരിധിയിലും അധിക ബോണസും ആനുകൂല്യങ്ങളും കാരണം ഉയർന്ന വരുമാന സാധ്യതയുണ്ടായേക്കാം.

ഈ കണക്കുകൾ ഏകദേശമാണെന്നും വ്യക്തിഗത സാഹചര്യങ്ങളെയും വിപണി സാഹചര്യങ്ങളെയും അടിസ്ഥാനമാക്കി ഗണ്യമായി വ്യത്യാസപ്പെടാമെന്നതും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ സ്വയം തൊഴിൽ ചെയ്യുന്ന എച്ച്ജിവി ഡ്രൈവർമാർക്ക് വ്യത്യസ്ത വരുമാന ഘടനകളും പരിഗണിക്കേണ്ട ചെലവുകളും ഉണ്ടായിരിക്കാം. യുകെയിൽ ഒരു പ്രൊഫഷണൽ എച്ച്ജിവി ഡ്രൈവർ ആകുന്നത് തൊഴിൽ സുരക്ഷയും മത്സര വരുമാനവും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു.