- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
അബുദാബിയിൽ മലയാളി വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി
അബുദാബി: അബുദാബിയിൽ മലയാളി വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസം മുൻപ് വീടുവിട്ടിറങ്ങിയ കണ്ണൂർ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം പുതിയ പുരയിൽ സുൽഫാഉൽ ഹഖ് റിയാസി(55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലസ്ഥാന നഗരിയിൽ റിഷീസ് ഹൈപ്പർ മാർക്കറ്റും റസ്റ്ററന്റും നടത്തുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധികാരണം ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു.
വർഷങ്ങളായി യുഎഇയിൽ താമസമാക്കിയ സുൽഫാഉൽ ഹഖ് റിയാസ് നല്ല നിലയിൽ ബിസിനസ് ചെയ്തുവരികയായിരുന്നു. അടുത്തിടെ ഖാലിദിയയിൽ പുതിയ റസ്റ്ററന്റ് തുറക്കാനുള്ള ശ്രമത്തിലുമായിരുന്നുവെന്ന് പറയുന്നു. ഇതേ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലാവുകയും രണ്ട് ദിവസം മുൻപ് വീട് വിട്ടിറങ്ങുകയുമായിരുന്നെന്നാണ് റിപ്പോർട്ട്.
ഇതിന് ശേഷം യാതൊരു വിവരവുമില്ലാത്തതിനെ തുടർന്ന് ഭാര്യ ഇന്നലെ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അൽ ജസീറ ക്ലബിനടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ദുൽ റഹ്‌മാൻ പൊതിരകത്ത്പി.ടി.പി.ഷാഹിദ ദമ്പതികളുടെ മകനാണ്. ഷീബ റിയാസാണ് ഭാര്യ. മക്കൾ:റിഷിൻ റിയാസ്, റിഷിക റിയാസ്.