- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
പുതിയ ഒ സി ഐ കാർഡ് നയം ഫിജിയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ
തെക്കൻ അമേരിക്കൻ രാജ്യമായ സുരിനാമിലെ ഇന്ത്യൻ വംശജർക്ക് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ സി ഐ) കാർഡ് നൽകിയതിന് ശേഷം അതേ പദ്ധതി ഫിജി ഉൾപ്പടെയുള്ള മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. 2023- ൽ ആയിരിന്നു സുരിനാമിലെ ഇന്ത്യൻ വംശജർക്കായി ഒ സി ഐ കാർഡിനുള്ള നിബന്ധനകളിൽ ഇളവുകൾ വരുത്തുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചത്.
സുരിനാമിൽ കുടിയേറിയ ഇന്ത്യൻ വംശജരുടെ നാല് തലമുറകൾക്ക് വരെയായിരുന്നുഇതുവരെ ഒ സി ഐ കാർഡ് നൽകിയിരുന്നതെങ്കിൽ അത് ആറ് തലമുറവരെ നീട്ടിയിരിക്കുകയാണ് ഇപ്പോൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ വംശജരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ധാരാളം ഇന്ത്യൻ വംശജർ ഉള്ള ഫ്യുജി പോലെയുള്ള രാജ്യങ്ങളിലേക്കും ഇത് വ്യാപിക്കാൻ ഉദ്ദേശിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എന്നാൽ, ഇത് സംബന്ധിച്ച് ഇന്ത്യ വിദേശകാര്യ മന്ത്രാലയമോ ആഭ്യന്തര മന്ത്രാലയമോ വ്യക്തത വരുത്തിയിട്ടില്ല. ഒ സി ഐ കാർഡ് ഉള്ളവർക്ക് നിരവധി പ്രയോജനങ്ങൾ ലഭ്യമാണ്. വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജർക്കാണ് ഒ സി ഐ കാർഡ് നൽകുന്നത്. കാർഡ് ഉടമകൾക്ക് ഒന്നിലധികം തവണ ഇന്ത്യയിൽ വന്ന് പോകാൻ സാധിക്കും. മാത്രമല്ല, വിവിധോദ്ദേശ്യങ്ങൾക്കായുള്ള ആജീവനാന്ത വിസയും ലഭിക്കും. അതുപോലെ, രാജ്യത്ത് താമസിക്കുവാൻ ഇവർക്ക് പൊലീസിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.
അതിനു പുറമെ ചില നിശ്ചിത കാര്യങ്ങളിൽ ഇവർക്ക് ഇന്ത്യൻ പൗരന്മാർക്കും, പ്രവാസി ഇന്ത്യാക്കാർക്കും തുല്യമായ പരിഗണനയും ലഭിക്കും. എന്നാൽ, ഒ സി ഐ കാർഡ് വോട്ടവകാശമോ, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അർഹതയോ നൽകുന്നില്ല. ഇരട്ടപൗരത്വമല്ല ഒ സി ഐ കാർഡ് കൊണ്ട് വ്യക്തമാക്കുന്നത് എന്നർത്ഥം. 2005 ൽ ആയിരുന്നു ഇത് ആരംഭിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2020 മാർച്ച് വരെ 35 ലക്ഷം ഒ സി ഐ കാർഡുകളാണ് വിതരണം ചെയ്തിരിക്കുന്നത്. അതിൽ അധികവുംനൽകിയിരിക്കുന്നത് അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ പൗരത്വമുള്ള ഇന്ത്യൻ വംശജർക്കാണ്. 2022 ആയപ്പോഴേക്കും മൊത്തം ഒ സി ഐ കാർഡുകളുടെ എണ്ണം 40 ലക്ഷം കവിഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നു.
ഇന്ത്യൻ കുടിയേറ്റക്കാരുടെ പിൻതലമുറക്കാരായി വലിയൊരു സംഖ്യ ഇന്ത്യൻ വംശജർ താമസിക്കുന്ന രാജ്യമാണ് സുരിനാം. 2023- ൽ സുരിനാം സന്ദർശനത്തിനിടെ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ആയിരുന്നു സുരിനാമിലെ ഇന്ത്യൻ വംശജർക്ക് ഒ സി ഐ കാർഡ് നിബന്ധനകളിൽ ഇളവുകൾ നൽകുമെന്ന് പ്രഖ്യാപിച്ചത്. കുടിയേറ്റക്കാരുടെ നാല് തലമുറയിൽ പെട്ടവർക്ക് വരെ നൽകിയിരുന്ന കാർഡുകൾ ആറ് തലമുറവരെ ആക്കുമെന്നും രാഷ്ട്രപതി പ്രഖ്യാപിച്ചിരുന്നു.