- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ?
ലണ്ടൻ: ഒരു ബ്രിട്ടീഷ് പൗരൻ ആകണമെങ്കിൽ അപേക്ഷകൻ തീർച്ചയായും ഒരു സിറ്റിസൺഷിപ്പ് ക്വിസ് പാസ്സായിരിക്കണം..ബ്രിട്ടനുമായി ബന്ധപ്പെട്ട 3000 ൽ അധികം വസ്തുതകളെ ആസ്പദമാക്കിയുള്ളതായിരിക്കും ഈ ക്വിസ്സ്. സാധാരണയായി 24 ചോദ്യങ്ങളായിരിക്കും ഇതിൽ ഉണ്ടാവുക. അത് പൂർത്തിയാക്കുവാൻ നിങ്ങൾക്ക് ലഭിക്കുക 45 മിനിറ്റ് സമയവും.
ബ്രിട്ടീഷ് ചരിത്രം, രാഷ്ട്രീയം, ബ്രിട്ടീഷ് ജീവിതത്തിലെ അടിസ്ഥാന തത്ത്വങ്ങൾ എന്നിവയെയൊക്കെ അടിസ്ഥാനപ്പെടുത്തിയുള്ള ക്വിസിൽ നിന്നും തിരഞ്ഞെടുത്ത 13 ചോദ്യങ്ങളാണ് ഡെയ്ലി എക്സ്പ്രസ്സ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ നിങ്ങൾ ചോദ്യങ്ങൾക്ക് ഉത്താരം നൽകണം.
ശരാശരി 75 മാർക്കെങ്കിലും ലഭിച്ചാൽ മാത്രമെ ഈ ക്വിസ്സിൽ നിങ്ങൾക്ക് വിജയിക്കാൻ കഴിയുകയുള്ളു. എന്നാൽ, അടുത്തകാലത്ത് എസ്സെക്സ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞത് ഒട്ടുമിക്ക ബ്രിട്ടീഷുകാർക്കും അവരുടെ രാജ്യത്തെ കുറിച്ച് അറിയില്ല എന്നാണ്. മൊത്തം 270 പേരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. അവരിൽ ഭൂരിഭാഗവും ബ്രിട്ടീഷ് പൗരന്മാരും ആയിരുന്നു. മൂന്നിൽ രണ്ട് ബ്രിട്ടീഷുകാരും പരീക്ഷയിൽ പരാജയമടയുകയായിരുന്നു.
അതുകൊണ്ടു തന്നെ, ബ്രിട്ടീഷ് പൗരത്വ പരീക്ഷയുടെ ഭാഗമായ ക്വിസ് എന്താണെന്ന് അറിഞ്ഞിരിക്കുന്നത് ഭാവിയിൽ പൗരത്വത്തിനായി അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്പെടും. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾ ബ്രിട്ടീഷ് പൗരത്വത്തിന് എത്രമാത്രം അർഹനാണെന്നത് കണ്ടെത്താം.
https://xd.wayin.com/display/container/dc/9de91873-aa63-4327-8051-34ccf69f9bcd/details