വാഷിങ്ടൻ: യുഎസിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു. പത്തനംതിട്ട സ്വദേശികളായ മലയാളി ദമ്പതികളും അവരുടെ രണ്ട് കുട്ടികളുമാണ് മരിച്ചത്. സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥനായ പത്തനംതിട്ട കൊടുമൺ ചെറുകര തരുൺ ജോർജ്, ഭാര്യ റിൻസി, സ്‌കൂൾ വിദ്യാർത്ഥികളായ രണ്ടു മക്കൾ എന്നിവരാണു ബുധനാഴ്ച രാത്രി അലമീഡ കൗണ്ടിയിലെ പ്ലസന്റൺ നഗരത്തിലുണ്ടായ അപകടത്തിൽ മരിച്ചത്.

ചെന്നൈ അണ്ണാനഗർ ഈസ്റ്റിൽ താമസിക്കുന്ന ജോർജ് സി.ജോർജ് (ജോർജി), അനിത ദമ്പതികളുടെ മകനാണു തരുൺ. ഇവർ സഞ്ചരിച്ച ഇലക്ട്രിക് കാർ പോസ്റ്റിൽ ഉരസിയശേഷം മരത്തിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.