- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഫെൽത്ത്ഹാമിലെ മലയാളി പയ്യൻസ്
ലണ്ടൻ: കേരളത്തിന്റെ മനോഹര ദൃശ്യങ്ങളുമായി ഡബിൾ ഡെക്കർ ബസ്സുകൾ ലണ്ടൻ തെരുവിൽ പായുന്നത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. കേരള സർക്കാരിന്റെ വിനോദ സഞ്ചാര പ്രചാരണം ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ ബ്രിട്ടീഷ് ബസ്സുകളുടെ വീഡിയോയ്ക്ക് പിന്നിലും ഒരു മലയാളി തന്നെയാണന്ന് വ്യക്തമായി. 13 വയസ്സുള്ള റയാൻ ഷിജുവാണ് ഈ വീഡിയോ പകർത്തിയത്. തെംസിലെ സൺബറി സെന്റ് പോൾ കാത്തലിക് സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് റയാൻ. ഫെൽത്താമിൽ താമസിക്കുന്ന ഷിജു എബ്രഹാം, മഞ്ജു ജേക്കബ് ദമ്പതികളുടെ മകനാണ് റയാൻ.
റിയാൻ. അംബാട്ടു, മനതൂർ എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ബസ്സുകളുടെ ഒരു വശത്തുകൂടി നടന്ന് ഒരു മലയാളം ഗാനം ഉച്ചത്തിൽ ആലപിച്ചുകൊണ്ടാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ഇതിനോടകം 5 ലക്ഷത്തോളം പേർ ലൈക്ക് ചെയ്ത ഈ വീഡിയോയിൽ നിരവധി പ്രോത്സാഹനജനകമായ കമന്റുകളും വന്നിട്ടുണ്ട്.
പ്രധാനമായും ആലപ്പുഴയുടെയും കുട്ടനാടിന്റെയും ദൃശ്യങ്ങളാണ് ബസിൽ വരച്ചിക്കുന്നത്. പരമ്പരാഗത പരസ്യ പ്രചാരണ രീതിയിൽ നിന്നും വിട്ടുള്ള ഈ പ്രചാരണ രീതി ധാരാളം പേരിൽ നിന്ന്, പ്രത്യേകിച്ചും വിദേശ മലയാളികളിൽ നിന്നും ഏറെ അഭിനന്ദനങ്ങൾ നേടിയെടുക്കുന്നുണ്ട്. കേരള സർക്കാരിന്റെ പ്രയത്നം അഭിനന്ദനം അർഹിക്കുമ്പോൾ തന്നെ അതിന് ഒരു ബോണസ്സ് എന്നപോലെ ഈ ബസ്സുകളുടെ ഒരു വീഡിയോ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാവുകയാണ്.
സാധാരണയായി ചുവന്ന നിറം പൊതിഞ്ഞെത്തുന്ന ലോക്കൽ ബസ്സുകളിൽ അതിമനോഹരമായ ദൃശ്യങ്ങളുടെ പോസ്റ്ററുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. പോസ്റ്ററുകളുടെ അടിയിലായി ഒരു എഴുത്തും, 'ഗോഡ്സ് ഓൺ കൺട്രി' അത്ഭുതം കൂറിയ ഇന്ത്യൻ കുടിയേറ്റക്കാർ ആദരവോടെ നിന്നപ്പോൾ, അവരിൽ നിന്നും, അത് ഏത് സ്ഥലത്തിന്റെ ചിത്രമാണെന്ന് വിദേശികൾ ചോദിച്ചു മനസ്സിലാക്കുന്നുണ്ടായിരുന്നു.
കേരളത്തിന്റെ ശക്തിയും സമ്പത്തുമായ പ്രകൃതി സൗന്ദര്യം ലോക ജനതയുടെ മനസ്സിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായിട്ടായിരുന്നു തികച്ചും വ്യത്യസ്തമായ ആ പ്രചാരണം. ലണ്ടനിൽ ഓടുന്ന ഡബിൾ ഡെക്കർ ബസ്സുകളിൽ കേരളത്തിന്റെ മനോഹാര ദൃശ്യങ്ങൾ പതിച്ചു കൊണ്ടായിരുന്നു കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആ ശ്രമം. മാത്രമല്ല, കേരളത്തിന്റെ ഭൂമിശാസ്ത്രവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന ഒരു ഹാഷ് ടാഗും ബസ്സിൽ നൽകിയിട്ടുണ്ട്, ട്രാവൽ ഫോർ ഗോഡ്.